You are currently viewing ദേശീയ പാതകളിൽ ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; റോഡ് സുരക്ഷ ശക്തമാക്കാൻ സർക്കാർ

ദേശീയ പാതകളിൽ ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; റോഡ് സുരക്ഷ ശക്തമാക്കാൻ സർക്കാർ

ദേശീയ പാതകളിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS) നടപ്പിൽ വരുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് രാജ്യസഭയിൽ നൽകിയ  മറുപടിയിലാണ് ഈ വിവരം പങ്കുവെച്ചത്.
എടിഎംഎസ് പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത വീഡിയോ ഇൻസിഡന്റ് ഡിറ്റെക്ഷൻ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ, പാൻ-ടിൽറ്റ്-സൂം ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉള്‍പ്പെടും. ഇവയുടെ സഹായത്തോടെ ഇലക്ട്രോണിക് നിരീക്ഷണം, നിയമനടപടികളുടെ കർശന നിർവഹണം, അപകടസാദ്ധ്യതകളുടെ  തിരിച്ചറിവ്, അടിയന്തരസാഹചര്യങ്ങളിൽ റിയൽ-ടൈം പ്രതികരണം എന്നിവ സാധ്യമാകും.

ദേശീയ പാതകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഹൈവേ പദ്ധതികളിലും രൂപകൽപ്പന മുതൽ നിർമാണം, പ്രീ-ഓപ്പണിംഗ് ഘട്ടം, നിലവിലുള്ള പാതകളുടെ കാലാനുസൃത വിലയിരുത്തൽ എന്നിവയിലൂടെ സ്ഥിരമായ സുരക്ഷാ ഓഡിറ്റുകൾ നിർബന്ധമാണെന്ന് ഗഡ്കരി വ്യക്തമാക്കി.

പുതിയ എടിഎംഎംഎസ് സംവിധാനങ്ങൾ രാജ്യത്തെ ദേശീയപാതകളിൽ സുരക്ഷ ശക്തിപ്പെടുത്തുകയും റോഡ് അപകടങ്ങൾ കുറയ്ക്കാൻ സർക്കാരിന്റെ ദീർഘകാല ദൗത്യത്തിന് സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply