You are currently viewing മോഹൻലാൽ കെഎസ്ആർടിസിയുടെ അംബാസിഡറായി പ്രവർത്തിക്കും

മോഹൻലാൽ കെഎസ്ആർടിസിയുടെ അംബാസിഡറായി പ്രവർത്തിക്കും

പ്രശസ്ത നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ അംബാസിഡറായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു ഈ ചുമതല അദ്ദേഹം പൂർണമായും പ്രതിഫലം ഇല്ലാതെ നിർവഹിക്കുമെന്ന് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട മോഹൻലാൽ കെഎസ്ആർടിസിയുടെ പരസ്യങ്ങളിലും പ്രമോഷണൽ പ്രവർത്തനങ്ങളിലും സഹകരിക്കും

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മോഹൻലാൽ കെഎസ്ആർടിസി സംഘടിപ്പിച്ച ഓർമ്മ എക്സ്പ്രസ് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു .ഈ വേളയിൽ അദ്ദേഹം കെഎസ്ആർടിസിയും ആയിട്ടുള്ള ദീർഘകാലത്തെ ബന്ധവും ഓർമ്മകളും പൊതുജനങ്ങളുമായി പങ്കുവെച്ചു. മോഹൻലാൽ കുമാറിന് നേതൃത്വത്തിൽ കെ എസ് ആർ ടി സി കൈവരിച്ച നേട്ടങ്ങളെ കുറിച്ചു പ്രശംസിച്ചിരുന്നു

കെഎസ്ആർടിസി അതിന്റെ പ്രവർത്തനമേഖലയിൽ ശ്രദ്ധേയമായ പുരോഗതിയാണ് സമീപകാലത്ത് കാഴ്ചവയ്ക്കുന്നത് ജനുവരി അഞ്ചിന് സ്ഥാപനം സർവകാല റെക്കോർഡ് ആയ 13.3 കോടി രൂപ നേടി.

Leave a Reply