You are currently viewing തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം<br>ഈ അഞ്ച് ഗ്രഹങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടും

തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം
ഈ അഞ്ച് ഗ്രഹങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടും

തിങ്കളാഴ്ച രാത്രി നക്ഷത്രനിരീക്ഷകർക്ക് അപൂർവ കാഴ്ച ലഭിക്കും.  അഞ്ച് ഗ്രഹങ്ങൾ – ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് – ആ വൈകുന്നേരം ആകാശത്തെ പ്രകാശിപ്പിക്കും, ചിലപ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകും.

  ഒരു ടെലിസ്‌കോപ്പോ ബൈനോക്കുലറോ കയ്യിലുണ്ടെങ്കിൽ  നല്ലത്, എന്നാൽ  തെളിഞ്ഞ ആകാശമുണ്ടെങ്കിൽ ഈ അപൂർവ കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയും.

അധികനേരം ദൃശ്യം നീണ്ട് നില്ക്കാത്തതിനാൽ സമയം നിഷ്ഠ പാലിച്ചിരിയ്ക്കണ്ടത് ആവശ്യമാണെന്ന്  ഒരു എൻ പി ആർ ലേഖനത്തിൽ, സ്കൈ ആൻഡ് ടെലസ്കോപ്പ് മാസികയുടെ സീനിയർ കോൺട്രിബ്യൂട്ടിംഗ് എഡിറ്ററായ റിക്ക് ഫീൻബെർഗ് പറഞ്ഞു.
അദ്ദേഹം തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ശേഷം  ഗ്രഹങ്ങളെ നിരീക്ഷിക്കുവാൻ ശുപാർശ ചെയ്യുന്നു.

“സൂര്യൻ അസ്തമിക്കുന്നതുവരെ കാത്തിരിക്കുക, ബൈനോക്കുലറുകൾ ഉപയോഗിച്ച് സൂര്യൻ അസ്തമിച്ച ആകാശത്തിന്റെ ആ ശോഭയുള്ള ഭാഗത്ത്  നോക്കുക, മങ്ങിയ ബുധന്റെ അടുത്തായി നിങ്ങൾക്ക് തെളിച്ചമുള്ള വ്യാഴത്തെ കാണാം,” ഫിയൻബെർഗ്  പറഞ്ഞു.

ശുക്രന് തെളിച്ചമുള്ളതിനാൽ ആകാശത്ത് കൂടുതൽ ഉയരത്തിൽ ദൃശ്യമാവും , അതേസമയം ചൊവ്വ ചുവപ്പ് നിറത്തിൽ ചന്ദ്രനു സമീപവും ആയിരിക്കും.  യുറാനസ് മങ്ങിയ രോഭയിൽ ശുക്രന്റെ അടുത്തായി കാണപെടും.

ഗ്രഹങ്ങളെ കാണുവാൻ  20-25 മിനിറ്റ് മാത്രമേ ലഭിക്കുകയുള്ള, അതിനാൽ പൂർണ്ണ സജ്ജമായിട്ട്  വേണം ഇതിന് തയ്യാറെടുക്കാൻ. ആകാശത്തിന്റെ വ്യക്തതയും ഗ്രഹങ്ങളെ കാണാനുള്ള സാധ്യതയെ ബാധിക്കും.  മിക്ക കാര്യങ്ങളെയും പോലെ, ഇതിനും കുറച്ച് ഭാഗ്യം ആവശ്യമാണ്.

എന്നാൽ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് നക്ഷത്രനിരീക്ഷണത്തിന്റെ മികച്ച അവസരം ലഭിക്കും.

Leave a Reply