ഹൃദയാഘാതം ഗുരുതരമായ ആരോഗ്യ പ്രശ്‌നവും ലോകമെമ്പാടുമുള്ള മരണകാരണവുമാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിന് പല ഘടകങ്ങളും കാരണമാകുമ്പോൾ, മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് കാർഡിയോവാസ്‌കുലർ സൊസൈറ്റി കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പുതിയ പഠനം തിങ്കളാഴ്ചകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് വെളിപെടുത്തി
ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റിലെയും അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിലെയും ഡോക്ടർമാർ നടത്തിയ പഠനത്തിൽ, 2013-നും 2018-നും ഇടയിൽ അയർലണ്ടിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച 10,000-ത്തിലധികം രോഗികളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തു. എസ ടി-സെഗ്മെന്റ് എലവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (STEMI) എന്നറിയപ്പെടുന്ന ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരാണ് ഇവരെല്ലാവരും.
ഒരു പ്രധാന കൊറോണറി ആർട്ടറി പൂർണ്ണമായും അടഞ്ഞിരിക്കുമ്പോഴാണ് ഇത് സംബവിക്കുന്നത്
ആഴ്ച്ച ദിവസത്തിൻ്റെ തുടക്കത്തിൽ സ്റ്റെമി ഹൃദയാഘാതത്തിൽ ഗണ്യമായ വർദ്ധനവ് ഗവേഷകർ കണ്ടെത്തി, ഏറ്റവും ഉയർന്ന നിരക്ക് തിങ്കളാഴ്ചകളിൽ നിരീക്ഷിക്കപ്പെട്ടു. കൂടതെ ഞായറാഴ്ചകളിലും ഹൃദയാഘാത നിരക്ക് കൂടുതലായിരുന്നു എന്ന് കണ്ടെത്തി.
ഈ പ്രതിഭാസത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, മുമ്പത്തെ പഠനങ്ങൾ ഹൃദയാഘാതവും ശരീരത്തിന്റെ സർക്കാഡിയൻ താളവും – ഉറക്കത്തിൻ്റെയും ഉണരലിൻ്റെയും ചക്രം തമ്മിലുള്ള ബന്ധം വെളിപെടുത്തിയിട്ടുണ്ട്. നമ്മുടെ ശരീരം സ്വാഭാവികമായും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, മറ്റ് ശാരീരിക പ്രക്രിയകൾ എന്നിവയിൽ ദിവസം മുഴുവനും മാറ്റങ്ങൾക്ക് വിധേയമാകുന്നു, ഈ താളത്തിലെ തടസ്സങ്ങൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.
പഠനത്തിന്റെ പ്രധാന ഗവേഷകനായ ഡോ. ജാക്ക് ലഫാൻ, ആഴ്ച്ച ദിവസങ്ങളുടെ തുടക്കവും സ്റ്റെമി ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തിൻ്റെ സ്ഥിതിവിവരക്കണക്ക് എടുത്തുകാണിച്ചു. ഇതിൽ സർക്കാഡിയൻ താളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോളതലത്തിൽ ഹൃദയാഘാതം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്, യുകെയിൽ മാത്രം പ്രതിവർഷം 30,000-ലധികം ആളുകൾ സ്റ്റെമി ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. ചികിത്സ എന്ന നിലയിൽ സാധാരണയായി അടിയന്തിര ആൻജിയോപ്ലാസ്റ്റി നടത്തപെടുന്നു – തടഞ്ഞ കൊറോണറി ആർട്ടറി വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമം.
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ (ബിഎച്ച്എഫ്) മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ നിലേഷ് സമാനി, ഹൃദയാഘാതത്തിന്റെ സമയവും കാരണങ്ങളും മനസ്സിലാക്കുന്നതിൽ തുടർ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഓരോ അഞ്ച് മിനിറ്റിലും ജീവൻ അപകടപ്പെടുത്തുന്ന ഹൃദയാഘാതം മൂലം യുകെയിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ചില ദിവസങ്ങളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ, മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഈ മാരകമായ അവസ്ഥ നന്നായി മനസ്സിലാക്കാനും ആത്യന്തികമായി കൂടുതൽ ജീവൻ രക്ഷിക്കാനും കഴിയും.