You are currently viewing കാലവര്‍ഷം; ജീവനക്കാര്‍ അവധിയെടുക്കരുത്: ജില്ലാ കളക്ടറുടെ നിര്‍ദേശം

കാലവര്‍ഷം; ജീവനക്കാര്‍ അവധിയെടുക്കരുത്: ജില്ലാ കളക്ടറുടെ നിര്‍ദേശം

  • Post author:
  • Post category:Kerala
  • Post comments:0 Comments


കൊല്ലം: ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നീക്കങ്ങള്‍ പുരോഗമിക്കുന്നു.
അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ അവധി അനുവദിക്കാവൂ. അതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ അവധിയില്‍ പോയിരിക്കുന്നവര്‍ ഉടന്‍ ജോലിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു.


ഓഫീഷ്യല്‍ മൊബൈല്‍ ഫോണ്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തണം. ജീവനക്കാര്‍ ഫോണില്‍ എപ്പോഴും ലഭ്യരായിരിക്കണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് അനുമതി ഇല്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏത് ഘട്ടത്തിലും എല്ലാ വകുപ്പ് ജീവനക്കാരുടെയും പൂര്‍ണ സഹകരണം ആവശ്യമാണ്.
ജില്ലയില്‍ പ്രതീക്ഷിക്കുന്ന ശക്തമായ മഴയെ തുടര്‍ന്ന് ദുരന്തനിവാരണ സംവിധാനം കൂടുതല്‍ ജാഗ്രതാപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ ഈ നിര്‍ദേശം.

Leave a Reply