കോഴിക്കോട് ചൂരണിയിലും, വിലങ്ങാട് ജനവാസ മേഖലയിലും ഇറങ്ങിയ അക്രമകാരിയായ കുട്ടിയാനയെ മയക്കു വെടി വെച്ച് പിടികൂടി.
പടിയപ്പള്ളി മലയിൽ വെച്ചാണ് വനം വകുപ്പിന്റെ ദൗത്യസംഘം കുട്ടിയാനയെ പിടികൂടിയത്.
തുടർന്ന് രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത്.
ഒരു മാസമായി ജലവാസ മേഖലയിൽ തുടരുന്ന കുട്ടിയാനയുടെ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും നിരവധി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു.
മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ആനയെ മയക്കു വെടിവച്ചത് . ആനയെ ആദ്യം മുത്തങ്ങ ആന ക്യാമ്പിലേക്ക് കൊണ്ടുപോകും, പിന്നീട് ആരോഗ്യം മെച്ചപ്പെടുമ്പോൾ ആനക്കൂട്ടത്തിന്റെ ഒപ്പവും വിടുമെന്ന് വനവകുപ്പ് അറിയിച്ചു.

പ്രതീകാത്മക ചിത്രം