You are currently viewing പാലക്കാട് – എറണാകുളം മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ: സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു.

പാലക്കാട് – എറണാകുളം മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ: സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു.

പാലക്കാട്: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പാലക്കാട് – എറണാകുളം – പാലക്കാട് മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്നു. റെയിൽവേയുടെ അറിയിപ്പുപ്രകാരം, ട്രെയിൻ നമ്പർ 66609/66610 പാലക്കാട് ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ – പാലക്കാട് ജംഗ്ഷൻ മെമു സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു.

കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ ട്രെയിനിന്റെ ഇരിപ്പിട ശേഷി ഏകദേശം 600ൽ നിന്ന് 900 ആയി ഉയരും. തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പുതുക്കിയ 12-കോച്ച് മെമു സർവീസ് 2026 ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply