You are currently viewing ചെങ്കോട്ട-കൊല്ലം റൂട്ടിൽ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക് എൻജിനുകൾ; പുതിയ ഘട്ടത്തിലേക്ക് റെയിൽവേ സർവീസ്

ചെങ്കോട്ട-കൊല്ലം റൂട്ടിൽ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക് എൻജിനുകൾ; പുതിയ ഘട്ടത്തിലേക്ക് റെയിൽവേ സർവീസ്

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊല്ലം: ഗേജ് മാറ്റവും സമ്പൂർണ വൈദ്യുതീകരണവും പൂർത്തിയാക്കിയ കൊല്ലം-ചെന്നൈ പാതയിലെ ചെങ്കോട്ട-കൊല്ലം റൂട്ടിൽ ആദ്യമായി കൂടുതൽ ശക്തിയുള്ള ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ച് ട്രെയിൻ സർവീസ് ആരംഭിച്ചു.

ഇന്നലെ രാവിലെ കൊല്ലത്ത് നിന്നും പുറപ്പെട്ട കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ ആണ് ഡബ്ല്യൂ എപി 7 ശ്രേണിയിലെ പുതിയ എൻജിനുകൾ ഘടിപ്പിച്ചത്. 7000 എച്ച്പി ശേഷിയുള്ള ഈ എൻജിനുകൾ സാധാരണ ഉപയോഗിച്ചിരുന്ന ഡബ്ല്യൂ എപി 4 എൻജിനുകളേക്കാൾ മികച്ചത് ആണ്. നിലവിൽ ഗാട്ട് സെക്ഷനിൽ ഉപയോഗിച്ചിരുന്ന ഡബ്ല്യൂ എപി 4 എൻജിനുകൾ 4500-5000 എച്ച്പി ശേഷിയുള്ളവയായിരുന്നു.

ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള സെക്ഷനിൽ ഓടുന്ന എൻജിനുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക് എന്ന സുരക്ഷാ സംവിധാനവും റെയിൽവേ സുരക്ഷാ കമ്മിഷണർ നിർദേശപ്രകാരം ഘടിപ്പിക്കേണ്ടതുണ്ട്. പുതിയ എൻജിനുകൾ ഈ നിർദ്ദേശം പാലിക്കുന്നവയായിരിക്കും.
ഈ പരിഷ്‌കരണം ട്രെയിനുകളുടെ വേഗതയും, പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കാനും, യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കാനും സഹായിക്കും.

Leave a Reply