You are currently viewing പാപ്പുവ ന്യൂ ഗിനിയയിൽ  മണ്ണിടിച്ചിലിൽ 2,000-ത്തിലധികം പേർ അകപ്പെട്ടതായി സർക്കാർ

പാപ്പുവ ന്യൂ ഗിനിയയിൽ  മണ്ണിടിച്ചിലിൽ 2,000-ത്തിലധികം പേർ അകപ്പെട്ടതായി സർക്കാർ

  • Post author:
  • Post category:World
  • Post comments:0 Comments

വെള്ളിയാഴ്ച പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ  2,000-ത്തിലധികം ആളുകൾ ജീവനോടെ കുഴിച്ചുമൂടപെട്ടതായി സർക്കാർ അറിയിച്ചു. ഇത് ഐക്യരാഷ്ട്രസഭയുടെ 670 കണക്കുകളേക്കാൾ വളരെ കൂടുതലാണ്.

 ഉരുൾപൊട്ടലുണ്ടായ യാംബാലി എന്ന വിദൂര ഗ്രാമത്തിൽ ആശയവിനിമയം പരിമിതമായി തുടരുന്നു, ഇത് കാരണം ദുരന്തത്തിൽ പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ പ്രയാസമാണ്.

 പാപ്പുവ ന്യൂ ഗിനിയ സർക്കാർ അന്താരാഷ്ട്ര സഹായം ഔദ്യോഗികമായി അഭ്യർത്ഥിച്ചു.  അടുത്ത അയൽക്കാരനും പ്രധാന സഹായ ദാതാവുമായ ഓസ്‌ട്രേലിയ, രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാൻ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും അയയ്ക്കാൻ തയ്യാറെടുക്കുകയാണ്.  കനത്ത മഴ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ അപകടകരമാകാൻ സാധ്യതയുണ്ട്.

   കനത്ത യന്ത്രങ്ങൾ കൊണ്ടുള്ള രക്ഷാപ്രവർത്തനം അതിജീവിച്ചവർക്കുള്ള തിരച്ചിൽ ത്വരിതപ്പെടുത്താൻ കഴിയുമെങ്കിലും അടിയിൽ കുഴിച്ചിട്ടിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് ഇത് കൂടുതൽ കേടുപാടുകൾ വരുത്തുമെന്ന് ആഘാതമേറ്റ ഗ്രാമീണർ ഭയപ്പെടുന്നു.

 പരിമിതമായ വിഭവങ്ങളും മോശമായ കാലാവസ്ഥയും ഉള്ളതിനാൽ, അതിജീവിച്ചവരെ കണ്ടെത്തുന്നതിനും മണ്ണിടിച്ചിലിൽ കുടിയിറക്കപ്പെട്ട 4,000-ത്തിലധികം ആളുകൾക്ക് സഹായം  നൽകുന്നതിനുമായി അധികൃതർ  കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്

Leave a Reply