ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രോഗി യാത്ര ചെയ്ത ആംബുലൻസ് അപകടത്തിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നത് ഇങ്ങനെ — ‘എമർജൻസി ഡ്യൂട്ടി’ എന്നത് അർത്ഥമാക്കുന്നത് മനുഷ്യന്റെ ജീവൻ രക്ഷിക്കാനോ, ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയാനോ വേണ്ട അത്യാഹിതാവസ്ഥകളിലാണ്.
എന്നാൽ,
മൃതദേഹം കൊണ്ടുപോകുമ്പോൾ,
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ,
സാധാരണ ചെക്ക് അപ്പിനായി ആശുപത്രിയിലേക്ക് പോകുമ്പോൾ,
ട്രാഫിക് ബ്ലോക്കിൽ നിന്ന് ഒഴിവാകാനായി വേഗം കൂട്ടുമ്പോൾ —
മൾട്ടി-കലർഡ് ലൈറ്റുകൾയും മൾട്ടി-ടോൺഡ് ഹോണുകളും ഉപയോഗിച്ച് മുൻഗണന നേടാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.
ഇത് റോഡിൽ അനാവശ്യ വേഗതയും അപകടസാധ്യതയും വർധിപ്പിക്കുന്നു. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ആംബുലൻസ് ഡ്രൈവർമാർക്കും ആശുപത്രികൾക്കും ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
