മധുര (തമിഴ്നാട്): ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജർ വിളിച്ചുചേർത്ത മധുരയിലെ പ്രത്യേക യോഗത്തിൽ വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത മുഴുവൻ എംപിമാരും ഒപ്പിട്ട സംയുക്ത നിവേദനം സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
വേളാങ്കണ്ണി റെയിൽവേ സ്റ്റേഷന്റെ വികസനം ആവശ്യപ്പെട്ട് വേളാങ്കണ്ണി ചർച്ച് മാനേജ്മെന്റ് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ ആവശ്യം ഉന്നയിച്ചതെന്നും, സ്റ്റേഷൻ വികസനത്തിന് ആവശ്യമായ ഭൂമി സൗജന്യമായി നൽകാൻ അവർക്കുള്ള തയ്യാറെടുപ്പും അവർ അറിയിച്ചിരുന്നുവെന്നും സുരേഷ് എംപി വ്യക്തമാക്കി.
സംയുക്ത നിവേദനത്തിൽ എംപിമാരായ ശ്രീ വൈകോ, ശ്രീ എസ്. വെങ്കടേശൻ, ശ്രീ മണിക്കം ടാഗോർ, ശ്രീ റോബർട്ട് ബ്രൂസ്, ഡോ. റാണി ശ്രീകുമാർ, ശ്രീ തങ്കതമിഴ് സെൽവൻ, ശ്രീ ദുരൈ വൈകോ, ശ്രീ ആർ. സച്ചിതാനന്തം, ശ്രീ ആർ. ധർമർ എന്നിവർ ഒപ്പിട്ടതായും കൊടിക്കുന്നിൽ അറിയിച്ചു
