You are currently viewing എം‌എസ് ധോണി തന്റെ നിർമ്മാണ സംരംഭമായ എൽ‌ജി‌എമ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

എം‌എസ് ധോണി തന്റെ നിർമ്മാണ സംരംഭമായ എൽ‌ജി‌എമ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

എം‌എസ് ധോണി തന്റെ നിർമ്മാണ സംരംഭമായ എൽ‌ജി‌എമ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കുടുംബപശ്ചാത്തലത്തിലുള്ള കോമഡി ഡ്രാമയായിരിക്കും ചിത്രം എന്നാണ് എൽജിഎമ്മിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത്.
‘#എൽജിഎം-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്തതിൽ സന്തോഷമുണ്ട് , നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഒരു നല്ല ഫാമിലി എന്റർടെയ്‌നറിന് തയ്യാറാകൂ! മുഴുവൻ ടീമിനും എല്ലാ ആശംസകളും ‘ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ധോണി കുറിച്ചു

എൽജിഎം നിർമ്മിക്കുന്നതിനു പുറമേ, ചിത്രത്തിന്റെ ആശയവും സാക്ഷി ധോണിയുടെതാണ്. ചിത്രത്തിൻ്റെ സംവിധായകൻ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്

ജനുവരിയിൽ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷി ധോണിയും അവരുടെ ബാനറായ ധോണി എന്റർടെയ്ൻമെന്റിന് കീഴിൽ തങ്ങളുടെ ആദ്യ ഫീച്ചർ ഫിലിം നിർമ്മാണം പ്രഖ്യാപിച്ചിരുന്നു

പ്യാർ പ്രേമ കാദലിലൂടെയും ബിഗ് ബോസ് തമിഴിലെ അഭിനയത്തിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന ഹരീഷ് കല്യാൺ ആണ് ചിത്രത്തിലെ നായകൻ, അതേസമയം ലവ് ടുഡേ ഫെയിം ഇവാനയാണ് നായികയായി എത്തുന്നത്. നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പഴയകാല താരം നദിയ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.



Leave a Reply