You are currently viewing അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായും മുങ്ങി

അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായും മുങ്ങി

അറബിക്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ പതാകയിലുള്ള ചരക്കുകപ്പൽ പൂർണമായും മുങ്ങി. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെ ഈ കപ്പൽ മുങ്ങുകയായിരുന്നു. കപ്പൽ ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കപ്പൽ 90 ശതമാനത്തോളം മുങ്ങിയിരുന്നു; പിന്നീട് പൂർണമായും കടലിൽ മുങ്ങി.

കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും കടലിൽ പതിച്ചു. ഭൂരിഭാഗം ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ അവസാനവരെ കപ്പലിൽ തുടരുകയായിരുന്നു; സുരക്ഷാ കാരണങ്ങളാൽ ഇവരെയും പിന്നീട് രക്ഷപ്പെടുത്തി.

Leave a Reply