You are currently viewing വിഴിഞ്ഞത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശ്രേണിയിലെ എംഎസ് സി മിഷേൽ കപ്പെല്ലിനി നങ്കൂരമിട്ടു

വിഴിഞ്ഞത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശ്രേണിയിലെ എംഎസ് സി മിഷേൽ കപ്പെല്ലിനി നങ്കൂരമിട്ടു

വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശ്രേണിയിലൊന്നായ എംഎസ് സി ഐറിൻ ക്ലാസ്സിന്റെ ഭാഗമായ എംഎസ് സി മിഷേൽ കപ്പെല്ലിനി ഇന്നലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടിഇയു (Twenty-foot Equivalent Unit) ചരക്കു ശേഷിയുണ്ട്.

കഴിഞ്ഞ മാസം ഇതേ ശ്രേണിയിൽപ്പെട്ട എംഎസ് സി തുർക്കി വിഴിഞ്ഞത്തെത്തിയതിനു പിന്നാലെയാണ് കപ്പെല്ലിനിയുടെ വരവ്. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ, എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ് സർവീസിന്റെ ഭാഗമായി എത്തിയതാണ്. കപ്പൽ ഇന്ന് ഘാനയിലെ ടെമ പോർട്ടിലേക്ക് യാത്ര പുറപ്പെടും

വിഴിഞ്ഞം തുറമുഖം ആഗോള ചരക്ക് ഗതാഗതരംഗത്ത് കൂടുതൽ ആകർഷണമായി മാറുന്നതിന്റെ തെളിവാണ് ഇതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

Leave a Reply