You are currently viewing മുണ്ടക്കൈ-ചൂരൽമല ദുരന്തം: അതിജീവിതർക്കായി മേപ്പാടിയിൽ മാതൃക ടൗൺഷിപ്പ്

മുണ്ടക്കൈ-ചൂരൽമല ദുരന്തം: അതിജീവിതർക്കായി മേപ്പാടിയിൽ മാതൃക ടൗൺഷിപ്പ്

വയനാട്:  മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ ബാധിതരായവർക്ക് പുനരധിവസ സൗകര്യം ഒരുക്കാൻ സർക്കാർ നിർമിക്കുന്ന വയനാട് മാതൃക ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മാർച്ച് 27 ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

402 കുടുംബങ്ങൾക്കായി മേപ്പാടിയിൽ പുതിയ വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 64.4075 ഹെക്ടർ വിസ്തൃതിയിലുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ 7 സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലൊരുങ്ങിയ വീടുകൾ നിർമിക്കും. അതേസമയം, താമസ സൗകര്യങ്ങൾക്കൊപ്പം ആശുപത്രി, വിദ്യാലയങ്ങൾ, പൊതുമാർക്കറ്റ്, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ടൗൺഷിപ്പിൽ ഉൾപ്പെടുത്തും.

ടൗൺഷിപ്പിന്റെ ഉദ്ഘാടനം പ്രാദേശിക വികസനത്തിന് വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് സർക്കാർ. അതിജീവിതർക്കുള്ള നീതിയുടെയും പുനരധിവാസത്തിന്റെ പ്രത്യാശയുടെയും മറ്റൊരു ചുവടുവയ്പ്പാകും ഈ പദ്ധതി.

Leave a Reply