You are currently viewing പിടിമുറുക്കാൻ എംവിഡി; 2026 ജനുവരി 1 മുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ

പിടിമുറുക്കാൻ എംവിഡി; 2026 ജനുവരി 1 മുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ

തിരുവനന്തപുരം: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടക്കം. 2026 ജനുവരി 1 മുതൽ പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതോടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ വ്യവസ്ഥകൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകൾ ലഭിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ചുമത്തുന്ന പിഴ അടയ്ക്കാൻ 45 ദിവസത്തെ സാവകാശം അനുവദിക്കുമെന്നും, നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാത്ത പക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എംവിഡി വ്യക്തമാക്കി.

പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ വാഹനങ്ങളുടെ കൈമാറ്റം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ തടയും. കൂടാതെ കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും.

എല്ലാ നിയമനടപടികളും ആർസി ഉടമയ്ക്കെതിരെയായിരിക്കും. വാഹനമോടിച്ചത് മറ്റൊരാളാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം ആർസി ഉടമയ്ക്കായിരിക്കും.

പുതിയ നിയമങ്ങളിലൂടെ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply