
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി തരുന്നതായി ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഇത്തരം തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി വകുപ്പ് അറിയിച്ചു.
വാഹനങ്ങളിൽ റിട്രോ ഫിറ്റ്മെന്റ് ചെയ്യാൻ സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ള വർക്ക്‌ഷോപ്പുകൾക്കും സർവീസ് സ്റ്റേഷനുകൾക്കും മാത്രമാണ് നിയമാനുസൃത അനുമതിയുള്ളതെന്ന് എം.വി.ഡി വ്യക്തമാക്കി.
അതേസമയം, പെട്രോൾ/ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കുന്നതിനുള്ള ഇലക്ട്രോ റിട്രോ ഫിറ്റ്‌മെന്റ് നടത്താൻ ഇതുവരെ സംസ്ഥാന സർക്കാർ ഒരു വ്യക്തിക്കും, ഏജൻസിക്കും, വർക്‌ഷോപ്പിനും യാതൊരു തരത്തിലുള്ള അനുമതിയും നൽകിയിട്ടില്ലെന്ന് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
