You are currently viewing മൈസൂർ പാക്കിന്റെ പേരിൽ മാറ്റം: ജയ്‌പൂരിലെ വ്യാപാരികൾ ‘പാക്’ ഒഴിവാക്കി

മൈസൂർ പാക്കിന്റെ പേരിൽ മാറ്റം: ജയ്‌പൂരിലെ വ്യാപാരികൾ ‘പാക്’ ഒഴിവാക്കി

ജയ്‌പൂർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ, രാജസ്ഥാനിലെ ജയ്‌പൂരിലെ മധുരപലഹാര വ്യാപാരികൾ പ്രസിദ്ധമായ ‘മൈസൂർ പാക്’ എന്ന മധുരത്തിന്റെ പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് ഒഴിവാക്കി. പുതിയതായി ഇവർ ‘മൈസൂർ ശ്രീ’ എന്ന പേരിലാണ് ഈ പലഹാരം വിൽക്കുന്നത്. മറ്റു പലഹാരങ്ങളായ ‘മോട്ടി പാക്’, ‘ആം പാക്’, ‘ഗോണ്ട് പാക്’ എന്നിവയും അതത് പേരുകളിൽ ‘ശ്രീ’ എന്ന വാക്ക് ചേർത്ത് മാറ്റി.

വ്യാപാരികൾ പറയുന്നത്, ‘പാക്’ എന്നത് പാകിസ്ഥാനുമായി ബന്ധമില്ലാത്തതാണെങ്കിലും, ദേശസ്നേഹത്തിന്റെ പേരിലാണ് ഈ മാറ്റം. പാകം എന്നർത്ഥമുള്ള സംസ്കൃത-കന്നഡ വാക്കാണ് ‘പാക്’. എന്നിരുന്നാലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പേരിൽ നിന്ന് ‘പാക്’ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അവർ വിശ്വസിക്കുന്നു.

പേരുമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മൈസൂർ പാക്ക് ഒരു ദക്ഷിണേന്ത്യൻ മധുരം പലഹാരമാണ്; ഇതിന്റെ യഥാർത്ഥ ഉത്ഭവം ഇന്ത്യയിലെ മൈസൂരിലാണ്

മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീയെന്ന പേരിലാണ് ഞങ്ങൾ വിൽക്കുന്നത്. ദേശസ്നേഹത്തിന്റെ പേരിലാണ് ഈ തീരുമാനം, – ജയ്പൂരിലെ ഒരു വ്യാപാരി പറഞ്ഞു.

Leave a Reply