മാവേലിക്കര: നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366) ഇനി മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിലും നിർത്തും. മാർച്ച് 22 മുതൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
ചെറിയനാട് സ്റ്റേഷനിലെ പുതിയ സ്റ്റോപ്പ് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ അനുകൂല തീരുമാനം ദക്ഷിണ റെയിൽവേയിൽ നിന്നും ഔദ്യോഗികമായി അറിയിച്ചതായും എംപി അറിയിച്ചു. യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തത്.
ചെറിയനാട്, മാവേലിക്കര, സമീപപ്രദേശങ്ങളിലെ യാത്രക്കാർക്കു വൻ ആശ്വാസമാവുന്ന ഈ പുതിയ സ്റ്റോപ്പ്, യാത്രാ സൗകര്യം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
