
കൊല്ലം: നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ മുതൽ(03/03/2026) ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിർത്തി തുടങ്ങുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന സമയക്രമപ്രകാരം 16329 (നാഗർകോയിൽ–മംഗളൂരു) ട്രെയിൻ ഉച്ചയ്ക്ക് 2.33ന് ശാസ്താംകോട്ടയിൽ എത്തി 2.34ന് പുറപ്പെടും.

16330 (മംഗളൂരു–നാഗർകോയിൽ) ട്രെയിൻ വൈകുന്നേരം 5.13ന് സ്റ്റേഷനിൽ എത്തി 5.14ന് പുറപ്പെടും. ശാസ്താംകോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഇത് ഏറെ ആശ്വാസകരമായ തീരുമാനമായാണ് വിലയിരുത്തുന്നത്.
വടക്കൻ കേരളത്തേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ സ്റ്റോപ്പേജ് മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.