നാസ അതിന്റെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പറക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിച്ചു.
50 വർഷത്തിനു ശേഷം ചന്ദ്രനിലേക്ക് പറക്കുന്ന ആദ്യത്തെ നാല് മനുഷ്യരായിരിക്കും ഇവർ.
ക്രിസ്റ്റീന ഹമ്മോക്ക് കോച്ച് – മിഷൻ സ്പെഷ്യലിസ്റ്റ് ,ചാന്ദ്ര ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആണ് ക്രിസ്റ്റിന.ജെറമി ഹാൻസെൻ-മിഷൻ സ്പെഷ്യലിസ്റ്റ് , വിക്ടർ ഗ്ലോവർ – മിഷൻ പൈലറ്റ് (ആദ്യത്തെ വെള്ളക്കാരനല്ലാത്ത ചന്ദ്ര ദൗത്യത്തിലെ അംഗം) , റെയ്ഡ് വൈസ്മാൻ-കമാൻഡർ, എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.
നാസയുടെ ഫ്ലൈറ്റ് ഓപ്പറേഷൻസ് മേധാവി നോർമൻ ഡി നൈറ്റ് ആണ് നാലുപേരെയും തിരഞ്ഞെടുത്തത്. തിങ്കളാഴ്ച നടന്ന ഒരു പരിപാടിയിൽ ചാന്ദ്രയാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചു
ആർട്ടെമിസ് II എന്ന ദൗത്യം 2024 നവംബറിൽ നടക്കും. നാല് പേരടങ്ങുന്ന സംഘം ചന്ദ്രനെ വലംവെക്കുമെങ്കിലും അതിൽ ഇറങ്ങില്ല.
ആർട്ടെമിസ് ദൗത്യത്തിൻ്റെ ഭാഗമായി, 2025-ൽ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാൻ നാസ ലക്ഷ്യമിടുന്നു.
ഭാവിയിൽ അത് ചൊവ്വയിലേക്ക് യാത്ര നടത്താനുള്ള ഒരു അടിത്തറയായി ഉപയോഗിക്കും
ചന്ദ്രനെ ഭ്രമണം ചെയ്യുകയും പിന്നീട് ഭൂമിയിലേക്ക് തിരിച്ചും 10-ദിവസം നീണ്ടു നില്ക്കുന്ന, 1.4-മില്ല്യൺ-മൈൽ യാത്ര ചെയ്യുന്ന ഒരു ദൗത്യമാണ് ആർട്ടെമിസ് II ഫ്ലൈറ്റിന്റെ ലക്ഷ്യം.ഇത് കൂടാതെ ഓറിയോണിന്റെ (ചന്ദ്ര പേടകം) എല്ലാ ജീവൻരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉദ്ദേശിക്കുന്നത് പോലെ പ്രവർത്തിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.
ആസൂത്രണം ചെയ്തതുപോലെ, ആർട്ടെമിസ് II ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്തേക്ക് 6,400 മൈൽ (10,300 കി.മീ) സഞ്ചരിക്കും, ഇത് അപ്പോളോ 17 ന് ശേഷം മനുഷ്യൻ ചന്ദ്രന് ഏറ്റവും സമീപം എത്തുന്ന സന്ദർഭമായിരികും.
1969-ൽ ആരംഭിച്ച ആറ് അപ്പോളോ ദൗത്യങ്ങളിൽ ഏറ്റവും അവസാനത്തെ തായിരുന്നു അപ്പോളോ 17 ദൗത്യം .
ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെ, 230,000 മൈൽ (370,000 കി.മീ) അകലെ വരെ ആർട്ടെമിസ് II എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആർട്ടെമിസ് II വിജയകരമാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യനെ വിണ്ടും ചന്ദ്രനിലിറക്കാൻ നാസ പദ്ധതിയിടുന്നു .ആർട്ടെമിസ് III- എന്ന് പേരിട്ടിരിക്കുന്ന ആ ദൗത്യത്തിൽ ഒരു സ്ത്രീ ഉൾപെടും. തുടർന്ന് വർഷത്തിലൊരിക്കൽ ദൗത്യങ്ങൾ തുടരാൻ നാസ പദ്ധതിയിടുന്നു.
ശീതയുദ്ധ കാലത്തെ യുഎസ്-സോവിയറ്റ് ബഹിരാകാശ മത്സരത്തിൽ ജനിച്ച അപ്പോളോ ദൗത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, ആർട്ടെമിസ് വിശാലമായ ഒരു പദ്ധതിയാണ്, എലോൺ മസ്ക്കിന്റെ സ്പേസ് എക്സും കാനഡ, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ സർക്കാർ ബഹിരാകാശ ഏജൻസികളും ഇതിൽ പങ്കാളികളാണ്.