പ്രപഞ്ചം ഇപ്പോള്‍ കൂടുതല്‍ വലുതും അതിശയിപ്പിക്കുന്നതുമാണ്.നാസയിലെ ജ്യോതിര്‍വിദഗ്ധര്‍ സൗരയൂഥത്തിന് പുറത്ത് 5,569 അപൂര്‍വ ഗ്രഹങ്ങളുടെ നിലനില്‍പ്പ് സ്ഥിരീകരിച്ചു. ഓരോന്നും നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, സാധ്യതകളാല്‍ നിറഞ്ഞ അത്ഭുത ലോകങ്ങളാണ്.
ഇതൊരു കണക്ക് മാത്രമല്ല, മറിച്ച് അന്യഗ്രഹങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ലോകമാണ്. ശാസ്ത്രകഥകള്‍ക്ക് പോലും സങ്കല്‍പ്പിക്കാനാവാത്ത കാഴ്ചകള്‍: സ്ഫടിക കല്ലുകൾ നിറഞ്ഞ ലോകം , ഗ്ലാസ്സ് നിര്‍മ്മിത മലകള്‍, കറുത്ത തീജ്വാലകള്‍ പൊതിഞ്ഞ ഗ്രഹങ്ങള്‍… ഇതെല്ലാം ഇനി ഊഹക്കഥകളല്ല, നമ്മുടെ പ്രപഞ്ചത്തിന്റെ സ്ഥിരീകൃത സത്യങ്ങളാണ്.
പുതുതായി സ്ഥിരീകരിച്ച ഗ്രഹങ്ങള്‍ക്കിടയില്‍ നമ്മുടെ സൗരയൂഥ ത്തിലെ നെപ്റ്റ്യൂണിന് സമാനമായ ഗ്രഹങ്ങൾ ഉണ്ട്, അത് പോലെ നിരവധി “ഹോട്ട് ജൂപ്പിറ്ററുകള്‍” ഉം കാണപ്പെടുന്നു. മറ്റുള്ളവ നമ്മുടെ ഭൂമിയെപ്പോലെയെങ്കിലും ഭീമാകാരമായ പാറകൾ നിറഞ്ഞ “സൂപ്പര്‍-എര്‍ത്തുകളാണ്.” ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ലോകങ്ങളും മരിച്ച നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ പിടിച്ചുനില്‍ക്കുന്ന ഗ്രഹങ്ങളും ഉണ്ട്.
എന്നാല്‍ യഥാര്‍ത്ഥ അത്ഭുതങ്ങള്‍ വിശദാംശങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. ചില ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ വിലപിടിച്ച രത്നങ്ങള്‍ പാറിനടക്കുന്നുണ്ടെന്നും, ആകാശത്തില്‍ റൂബി നിറമുള്ള അസ്തമയങ്ങള്‍ ദൃശ്യമാകുന്നുവെന്നും വിശകലനം സൂചിപ്പിക്കുന്നു.മറ്റുള്ളവയിൽ ഉരുകിയ ഗ്ലാസിൽ നിന്ന് രൂപപ്പെട്ട മേഘങ്ങളാൽ നിർമ്മിതമായ കാലിഡോസ്കോപ്പ് പോലെ അനുഭവപെടുന്ന ആകാശങ്ങളുമുണ്ടു.
ഇതൊടുക്കമല്ല, തുടക്കം മാത്രമാണ്. ഈ 5,569 ഗ്രഹങ്ങളുടെ കണ്ടെത്തൽ അശ്രാന്തമായ മനുഷ്യജിജ്ഞാസയുടെയും പരിശ്രമങ്ങളുടെയും ഫലമാണ്. ഭൂമിയിലെയും ബഹിരാകാശത്തെയും ദൂരദർശിനികൾ ഇനിയും ഇരുട്ടിനെ തുളച്ചുകൊണ്ട് ഈ വിദേശ ലോകങ്ങൾ മറച്ചുവയ്ക്കുന്ന രഹസ്യങ്ങൾ തുറന്നുകാട്ടാൻ വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കും