You are currently viewing അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണുന്നതിനായി നാസ പുതിയ ആപ്പ് പുറത്തിറക്കി
Astronaut at International space station: Photo:Pixabay

അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണുന്നതിനായി നാസ പുതിയ ആപ്പ് പുറത്തിറക്കി

ആകാശത്ത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം (ഐഎസ്‌എസ്) കണ്ടെത്തുന്നത്  എളുപ്പമാക്കാൻ നാസ സ്‌പോട്ട് ദി സ്റ്റേഷൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി. ഐഫോൺ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ആപ്പ് ലഭ്യമാണ്, കൂടാതെ ആകാശത്ത് ഐഎസ്‌എസ് കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഓഗ്മെന്റഡ് റിയാലിറ്റി (AR) കഴിവുകൾ ഫീച്ചർ ചെയ്യുന്നു.

 അതിരാവിലെയോ വൈകുന്നേരമോ ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് . സൂര്യൻ്റെ പ്രകാശം  ഭ്രമണപഥത്തിലുള്ള നിലയത്തിൽ പതിക്കുകയും പ്രതിഫലിക്കുകയും ചെയ്യുന്ന സമയമാണിത്.  

 ആപ്പിന്റെ പ്രധാന പേജിൽ ഐഎസ്‌എസ്-നെ അടുത്ത തവണ കാണുന്നത് വരെയുള്ള ഒരു കൗണ്ട്ഡൗൺ, കൂടാതെ ഐഎസ്‌എസ്-ന്റെ നിലവിലെ സ്ഥാനത്തിന്റെ  ഭൂപടവും ഉൾപ്പെടുന്നു.  സ്റ്റേഷന്റെ ലൊക്കേഷൻ പിന്തുടരാനും അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കാനും ട്രാക്കർ വ്യൂ സൗകര്യവും ഉണ്ട്, ഇത് കാരണം നിങ്ങൾക്ക് ഒരിക്കലും സ്റ്റേഷൻ കാണാനുള്ള അവസരം  നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കുന്നു.

 ആപ്പിന്റെ രണ്ടാം പേജിൽ ഉപയോക്താക്കൾക്ക് ആകാശത്ത് ഐഎസ്‌എസ് – നെ കണ്ടെത്താൻ സഹായിക്കുന്നതിന് ഒരു ഓഗ്മെന്റഡ് റിയാലിറ്റി വ്യൂ ഫീച്ചറുണ്ട്.  ഈ ഫീച്ചർ സ്കൈ വ്യൂ പോലുള്ള മറ്റ് ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകൾക്ക് സമാനമാണ്, എന്നാൽ ഇത് പൂർണ്ണമായും സൗജന്യവും പരസ്യരഹിതവുമാണ്.

  നാസയുടെ വിപുലമായ രചനകളുടെ ശേഖരവുമായി ആപ്പിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്.  ഇതിൽ ബഹിരാകാശ നിലയത്തിലെ ക്രൂ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്താ പോസ്റ്റുകൾ ഉൾപെടുന്നു. ഐഎസ്‌എസ്, അതിന്റെ ക്രൂ, അന്താരാഷ്ട്ര സഹകരണത്തിന്റെ ചരിത്രം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ് .

Leave a Reply