You are currently viewing ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് ബഹിരാകാശത്തേക്ക് വെള്ളം ചീറ്റുന്നത് നാസ കണ്ടെത്തി

ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് ബഹിരാകാശത്തേക്ക് വെള്ളം ചീറ്റുന്നത് നാസ കണ്ടെത്തി

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ശനിയുടെ മഞ്ഞുമൂടിയ ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് ബഹിരാകാശത്തേക്ക് വെള്ളം ചീറ്റുന്നത് കണ്ടത്തി. ആ ജലത്തിൽ ജീവന്റെ രാസ ഘടകങ്ങൾ അടങ്ങിയിരിക്കാം എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു

എൻസെലാഡസ് വെള്ളം ചീറ്റുന്നത് ശാസ്ത്രജ്ഞർ കാണുന്നത് ഇതാദ്യമായല്ല, എന്നാൽ പുതിയ ദൂരദർശിനിയുടെ സൂക്ഷമതയും ഉയർന്ന സംവേദനക്ഷമതയും കാണിക്കുന്നത് നീരാവി ജെറ്റുകൾ ബഹിരാകാശത്തേക്ക് മുമ്പ് മനസ്സിലാക്കിയതിനേക്കാൾ വളരെ ദൂരത്തിൽ വെള്ളം ചീറ്റുന്നുണ്ട് , വാസ്തവത്തിൽ എൻസെലാഡസിന്റെ വീതിയേക്കാൾ പലമടങ്ങ് വ്യാപ്തിയിൽ തന്നെ എന്ന് വേണം കരുതാൻ. (എൻസെലാഡസിന് ഏകദേശം 504 കിലോമീറ്റർ വ്യാസമുണ്ട്.)

2005-ൽ നാസയുടെ കാസിനി ബഹിരാകാശ പേടകം “ടൈഗർ സ്ട്രൈപ്പുകൾ” എന്ന് വിളിക്കപ്പെടുന്ന വലിയ വിള്ളലുകളിലൂടെ മഞ്ഞുമൂടിയ കണികൾ പുറന്തള്ളപെടുന്നത് കണ്ടത്തിയപ്പോൾ ആണ് എൻസെലാഡസിന്റെ ജലസ്ഫോടനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആദ്യമായി അറിയുന്നത്. നാസയുടെ അഭിപ്രായത്തിൽ, സ്ഫോടനങ്ങൾ വളരെ ശക്തമാണ്, അവയുടെ കണങ്ങൾ പിന്നിട് ശനിയുടെ വലയങ്ങളിലൊന്നായി മാറുന്നു.

ആ കണങ്ങളിൽ മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ്, അമോണിയ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനം വെളിപ്പെടുത്തി. -ഇത് ജീവന്റെ വികാസത്തിന് ആവശ്യമായ രാസ വസ്തുക്കൾ അടങ്ങിയ ജൈവ തന്മാത്രകൾ ആണ്. കഴിഞ്ഞ വർഷം ദി പ്ലാനറ്ററി സയൻസ് ജേണലിൽ ഒരു അന്താരാഷ്ട്ര ഗവേഷക സംഘം പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ഈ വാതകങ്ങൾ എൻസെലാഡസിൽ
ജീവൻ്റെ സാന്നിധ്യം നിമിത്തം ഉണ്ടായതാകാം എന്ന് പറയുന്നു

എൻസെലാഡസിലെ ജീവന്റെ സാധ്യതക്ക് മറ്റൊരു തെളിവാണ് ജലം. എൻസെലാഡസ് പൂർണ്ണമായും ജല ഹിമത്തിന്റെ കട്ടിയുള്ള പാളിയിൽ പൊതിഞ്ഞതാണ്, എന്നാൽ പഠനം സൂചിപ്പിക്കുന്നത് ആ തണുത്തുറഞ്ഞ പുറംതോടിന്റെ അടിയിൽ ഒരു വലിയ സമുദ്രം മറഞ്ഞിരിക്കുന്നു എന്നാണ്. ഈ സമുദ്രത്തിന് താഴെയുള്ള ഭൂഗർഭ അറകളിൽ നിന്നാണ് ജലത്തിന്റെ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു – നീരാവിയിൽ അടങ്ങിയ ഗ്രഹങ്ങളുടെ ഉപരിതലത്തിലെ ഒരു പൊതു ഘടകമായ സിലിക്കയുടെ സാന്നിധ്യം ഈ വാദത്തെ പിന്തുണയ്ക്കുന്നു

എൻസെലാഡസിലെ ജീവന്റെ അടയാളങ്ങൾ തേടി നാസയിലെ ശാസ്ത്രജ്ഞർ ഭാവിയിൽ നടത്തുന്ന പര്യവേഷണ ദൗത്യങ്ങളെക്കുറിച്ച് പദ്ധതികൾ തയ്യാറാകുന്നു. നിർദിഷ്ട എൻസെലാഡസ് ഓർബിലാൻഡർ ചന്ദ്രനെ ഏകദേശം ആറു മാസത്തോളം ഭ്രമണം ചെയ്യും, അതിന്റെ വെള്ളമുള്ള സ്ഥലങ്ങളിൽ പറന്ന് സാമ്പിളുകൾ ശേഖരിക്കും. തുടർന്ന്, ബഹിരാകാശ പേടകം ഒരു ലാൻഡറായി മാറും, മഞ്ഞുമൂടിയ ഉപരിതലത്തിലേക്ക് ഇറങ്ങും. ഓർബിലാൻഡർ തന്മാത്രകൾ വിശകലനം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഒരു ഡിഎൻഎ സീക്വൻസറും മൈക്രോസ്കോപ്പും വഹിക്കും. ക്യാമറകളും റേഡിയോ സൗണ്ടറുകളും ലേസറുകളും എൻസെലാഡസ് ഉപരിതലത്തെ സ്കാൻ ചെയ്യുമെന്ന് പ്ലാനറ്ററി സൊസൈറ്റി റിപ്പോർട്ട് ചെയ്തു.

എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള വെള്ളമുള്ള ആഴങ്ങളിലേക്ക് ഒരു “സ്നേക്ക് റോബോട്ട്” അയയ്ക്കുന്നത് മറ്റൊരു നിർദ്ദിഷ്ട ദൗത്യത്തിൽ ഉൾപ്പെടുന്നു. എക്‌സോബയോളജി എക്‌സ്‌റ്റന്റ് ലൈഫ് സർവേയർ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിൽ, എൻസെലാഡസിന്റെ സമുദ്രത്തിന്റെ അടിത്തട്ടിലെ അജ്ഞാതമായ സ്ഥലങ്ങളിൽ പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്ന ക്യാമറകളും ലിഡാർ സെൻസറും ഉണ്ട്.

Leave a Reply