നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) 2022 SR, 2024 RB3 എന്നീ രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തുകൂടി 2024 സെപ്റ്റംബർ 7-ന് കടന്നുപോകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പ്രാഥമിക ആശങ്കകൾ ഉണ്ടായിരുന്നിട്ടും, രണ്ട് ഛിന്നഗ്രഹങളും നമ്മുടെ ഗ്രഹത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുമെന്ന് നാസ പറയുന്നു
രണ്ടിൽ വലുത്, ഛിന്നഗ്രഹം 2022 SR, ഏകദേശം 130 അടി വ്യാസമുള്ളതുമാണ് . അപകടസാധ്യതയുള്ളതായി ഇതിനെ തരംതിരിച്ചിട്ടുണ്ടെങ്കിലും, ഇത് ഏകദേശം 2.16 ദശലക്ഷം മൈൽ ഭൂമിയുടെ അകലെ സുരക്ഷിതമായി കടന്നുപോകും.
ഈ ഛിന്നഗ്രഹത്തിൽ നിന്ന് അപകടമൊന്നുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
32 അടി വ്യാസത്തിൽ ചെറുതായ ഛിന്നഗ്രഹം 2024 RB3 ഭൂമിയിൽ നിന്ന് 430,000 മൈലുകൾ അകലെ കടന്നുപോകും. അതിൻ്റെ സാമീപ്യം ആശങ്ക ഉണർത്തുമ്പോൾ, നമ്മുടെ ഗ്രഹത്തിന് അപകട സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പ് നല്കുന്നു.
അപകടസാധ്യതയുള്ള വസ്തുക്കളെ ട്രാക്ക് ചെയ്യാനുള്ള തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് ജെപിഎൽ ആകാശത്തെ ജാഗ്രതയോടെ നിരീക്ഷിക്കുന്നത്.നമ്മുടെ സൗരയൂഥത്തിൻ്റെ രൂപീകരണത്തിൽ നിന്നുള്ള അവശിഷ്ടങ്ങളായ ഈ ഛിന്നഗ്രഹങ്ങൾ, ബഹിരാകാശത്തിൻ്റെ ആദ്യകാല ചരിത്രത്തിലേക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു.