2024 ഡിസംബർ 24-ന്, നാസയുടെ പോർകർ സോളാർ പ്രോബിന്‍റെ ദൗത്യം ചരിത്രം സൃഷ്ടിക്കുകയാണ്. 3.8 മില്യൺ മൈലിന്റെ ദൂരത്തിൽ സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന ആദ്യ മനുഷ്യനിർമിത ഉപകരണമാകും ഇത്.
ഈ ദൗത്യം സൂര്യന്റെ പുറം അന്തരീക്ഷമായ സോളാർ കൊറോണയെക്കുറിച്ച് ഇതിനകം ധാരാളം വിവരങ്ങൾ നൽകിയിട്ടുണ്ട്. 2021-ൽ കൊറോണയിലൂടെ പറന്നുകയറി കണികകളെയും കാന്തികക്ഷേത്രങ്ങളെയും നേരിട്ട് പഠിക്കാൻ ഈ പേടകത്തിന് കഴിഞ്ഞു. ഇത് കൊറോണയുടെ ചൂടും സൗരവായുവിന്റെ ത്വരണവും സംബന്ധിച്ച ദീർഘകാല ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിച്ചു.
സൂര്യന്റെ തീവ്രമായ ചൂടിനെ നേരിടാൻ പാർക്കർ സോളാർ പ്രോബിന്റെ നൂതന തെർമൽ പ്രൊട്ടക്ഷൻ സിസ്റ്റം (TPS) സഹായിക്കുന്നു. കാർബൺ-കാർബൺ കോമ്പോസിറ്റ് മെറ്റീരിയലും പ്രത്യേക വെളുത്ത കോട്ടിങ്ങും ഉപയോഗിച്ചുള്ള ഈ ഹീറ്റ് ഷീൽഡിന് 2,500 ഡിഗ്രി ഫാരൻഹൈറ്റിനടുത്തുള്ള താപനിലയെ നേരിടാൻ കഴിയും, അതേസമയം പേടകത്തിന്റെ ഉപകരണങ്ങളെ തണുപ്പിച്ചുവെക്കുന്നു.
സൂര്യനിലേക്കുള്ള പാർക്കർ സോളാർ പ്രോബിൻ്റെ യാത്ര സാധ്യമായത് ശ്രദ്ധാപൂർവം ക്രമീകരിച്ച വീനസ് ഫ്ലൈബൈകളിലൂടെയാണ്. 2024 നവംബർ 6-ന്, പേടകം അതിൻ്റെ ഏഴാമത്തെയും അവസാനത്തെയും വീനസ് ഫ്ലൈബൈ പൂർത്തിയാക്കി. ഇത് ഗൃഹത്തിന്റെ ഉപരിതലത്തിൽ നിന്ന് 233 മൈലിനുള്ളിൽ പേടകത്തെ എത്തിച്ചു. ഈ ഫ്ലൈബൈകൾ പേടകത്തിൻ്റെ പാത ക്രമേണ ക്രമീകരിക്കുന്നതിൽ നിർണായകമാണ്, ഇത് 2024 ഡിസംബർ 24ന് സൂര്യനോടുള്ള ഏറ്റവും അടുത്ത സമീപനം കൈവരിക്കാൻ പേടകത്തെ അനുവദിക്കുന്നു
പാർക്കർ സോളാർ പ്രോബ് തുടർന്നുള്ള ദൗത്യത്തിൽ സൂര്യനെയും ഭൂമിയുടെ ബഹിരാകാശ പരിസ്ഥിതിയിലുള്ള അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർവചിക്കും എന്ന് പ്രതീക്ഷിക്കാം