You are currently viewing അലഞ്ഞ് തിരിയുന്ന 400 ഓളം ഒറ്റയാൻ<br>ഗ്രഹങ്ങളെ കണ്ടെത്താൻ നാസ നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ്  ഉപയോഗിക്കും
മിൽക്കിവേ ഗാലക്സിയിലെ ഒരു 'ഒറ്റയാൻ' ഗ്രഹം ചിത്രകാരൻ്റെ ഭാമ നയിൽ/കടപ്പാട്: നാസ

അലഞ്ഞ് തിരിയുന്ന 400 ഓളം ഒറ്റയാൻ
ഗ്രഹങ്ങളെ കണ്ടെത്താൻ നാസ നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ്  ഉപയോഗിക്കും

നാസയുടെ വരാനിരിക്കുന്ന നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗ്രഹങ്ങളെ കണ്ടെത്താൻ ലക്ഷ്യമിടുന്നു – മിൽക്കിവേ ഗാലക്സിയിൽ ഒറ്റയ്ക്ക് അലഞ്ഞുനടക്കുന്ന ഭൂമിയുടെ വലിപ്പമുള്ള അനാഥ ഗ്രഹങ്ങൾ അല്ലെങ്കിൽ പ്രപഞ്ചത്തിലെ ‘ഒറ്റയാൻ’ ഗ്രഹങ്ങൾ ധാരാളമുണ്ടെന്ന് കരുതുന്നു.  ഈ ഗ്രഹങ്ങൾ നമ്മുടെ സൗരയൂഥം പോലുള്ള ഗ്രഹവ്യവസ്ഥകളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ അവ  അജ്ഞാത കാരണങ്ങളാൽ അവയുടെ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു.  റോമൻ ടെലിസ്‌കോപ്പിന് ഈ 400-ലധികം  ഗ്രഹങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് കുരുതുന്നു.  ഗാലക്‌സിയിലെ മാതൃനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളേക്കാൾ ആറിരട്ടി കൂടുതലാണ് ബന്ധിപ്പിക്കാത്ത ഗ്രഹങ്ങൾ എന്ന് കരുതപെടുന്നു

ഈ ഒറ്റയാൻ ഗ്രഹങ്ങൾ ആതിഥേയനക്ഷത്രങ്ങളിൽ നിന്ന് വളരെ അകലെയായതിനാൽ പ്രകാശം പുറപ്പെടുവിക്കുന്നില്ല .അതിനാൽ ഇവയെ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്.  ഈ ഇരുണ്ട വസ്തുക്കളെ കണ്ടെത്താൻ ഐൻസ്റ്റീന്റെ  ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്നുള്ള പ്രവചനമായ ഗ്രാവിറ്റേഷൻ ലെൻസിങ് എന്ന ആശയം റോമൻ ടെലിസ്കോപ്പ് ഉപയോഗിക്കും. 

ന്യൂസിലാന്റിലെ മൗണ്ട് ജോൺ യൂണിവേഴ്സിറ്റി ഒബ്സർവേറ്ററിയിൽ മൈക്രോലെൻസിങ് ഒബ്സർവേഷൻസ് ഇൻ ആസ്ട്രോഫിസിക്സ് (എംഒഎ) എന്ന പേരിൽ ഒമ്പത് വർഷത്തെ ജ്യോതിശാസ്ത്ര സർവേയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം.  പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് റോമിന് ഭൂമിയുടെ വലിപ്പമുള്ള 400 ഒറ്റയാൻ ഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയുമെന്നാണ്.

ഭൂമിയുടെ വലിപ്പമുള്ള ഒറ്റയാൻ  ഗ്രഹങ്ങളുടെ കണ്ടെത്തൽ  പ്രാധാന്യമർഹിക്കുന്നു, ഇതിനു കാരണം ചെറിയ ഗ്രഹങ്ങളാണ് കൂടുതൽ ഒറ്റയാൻമാരായി കാണപ്പെടുന്നതു. ഭാരം കുറഞ്ഞ ഗ്രഹങ്ങൾ  അവയുടെ മാതൃ  നക്ഷത്രങ്ങളിൽ നിന്ന് അകന്ന് പോകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു

ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയായതിനാൽ റോമന്റെ സൂക്ഷമതയുള്ള കാഴ്ച ഒറ്റയാൻ ഗ്രഹങ്ങളെ നിരീക്ഷിക്കാൻ അതിനെ പ്രാപ്തമാക്കും. ഇത് ശേഖരിക്കുന്ന ഡാറ്റ, മറ്റ് ദൂരദർശിനികളിൽ നിന്നുള്ള നിരീക്ഷണങ്ങളുമായി സംയോജിപ്പിച്ച്, ഈ അനാഥ ലോകങ്ങളെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നൽകുകയും ജ്യോതിശാസ്ത്രജ്ഞരെ അവയുടെ യഥാർത്ഥ ഗ്രഹവ്യവസ്ഥയിൽ നിന്ന് പുറന്തള്ളാൻ കാരണമെന്താണെന്ന് നിർണ്ണയിക്കാൻ സഹായിക്കുകയും ചെയ്യും.

Leave a Reply