You are currently viewing നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മണൽ മഴ പെയ്യുന്ന ഗ്രഹത്തെ കണ്ടെത്തി
WASP-107b/Photo -NASA

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മണൽ മഴ പെയ്യുന്ന ഗ്രഹത്തെ കണ്ടെത്തി

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മണൽ മഴ പെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തി.വാസ്പ്-107ബി എന്ന ഗ്രഹം 200 പ്രകാശവർഷം അകലെ കന്നിരാശിയിൽ സ്ഥിതിചെയ്യുന്നു.2017 ൽ  ഈ ഗ്രഹം കണ്ടെത്തയെങ്കിലും വിപുലമായ പഠനങ്ങൾ നടന്നത് ഈ അടുത്ത കാലത്താണ്.ഗ്രഹം വളരെ വലുതാണെങ്കിലും  ഭാരം കുറഞ്ഞതാണ്.  

വാസ്പ്-107 ബി നെപ്ട്യൂണിന് സമാനമായ പിണ്ഡമുള്ളതാണ്(Mass), പക്ഷേ വ്യാഴത്തിന്റെ വലിപ്പമുണ്ട്,അതിന്റെ വിശാലമായ അന്തരീക്ഷം ജെയിംസ് വെബ് ടെലിസ്കോപ്പിന് ഗ്രഹത്തെ ആഴത്തിൽ കാണാൻ അനുവദിക്കുന്നു.

 വാസ്പ്-107ബി-യിൽ സിലിക്കേറ്റ് മണൽ മേഘങ്ങളും, ചുട്ടുപൊള്ളുന്ന താപനിലയും, ആഞ്ഞടിക്കുന്ന കാറ്റും, സൾഫർ ഡയോക്സൈഡിന്റെ  കരിഞ്ഞ മണവും ഉണ്ട്. ജലബാഷ്പത്തിന്റെയും സൾഫർ ഡയോക്സൈഡിന്റെയും തെളിവുകൾ ഗ്രഹത്തിൽ കണ്ടെത്തിയിട്ടുണ്ട്, ഇത് അന്തരീക്ഷത്തിന് കത്തുന്ന തീപ്പെട്ടികളുടെ ഗന്ധം നൽകും. മറ്റൊരു ഗ്രഹത്തിലെ മേഘങ്ങളുടെ രാസഘടന തിരിച്ചറിയുന്നതും ഇതാദ്യമാണ് -നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു

 ഭൂമിയുടെ ജലചക്രം പോലെ, ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മണൽ ഖര അവസ്ഥയിൽ നിന്ന് വാതക അവസ്ഥയിലേക്ക് മാറുകയും തിരിച്ചും മാറുകയും ചെയ്യുന്ന ഒരു ചക്രം ഉണ്ട്. താപനില ഏതാണ്ട് 1,000°C ആയ അന്തരീക്ഷത്തിന്റെ ചൂടുള്ള താഴത്തെ തലങ്ങളിൽ നിന്ന് സിലിക്കേറ്റ് വാതകം ഉയർന്ന് തണുക്കുകയും കാണാൻ കഴിയാത്തത്ര ചെറിയ മണൽ കണങ്ങളായി മാറുകയും ചെയ്യും. ഒടുവിൽ, ഈ മണൽ പൊടി മേഘങ്ങൾ വളരെ സാന്ദ്രമാകുകയും അവ താഴത്തെ അന്തരീക്ഷത്തിലേക്ക് മഴയായി പെയ്യാൻ തുടങ്ങുകയും ചെയ്യും. ഒരു നിശ്ചിത തലത്തിന് താഴെ, മണൽ വീണ്ടും വാതകമായി ഉയർന്നു വന്ന് ചക്രം പൂർത്തിയാക്കും.

 പ്രതികൂലമായ അന്തരീക്ഷം

 1,000C കാലാവസ്ഥയും ദൃഢമായ പ്രതലത്തിന്റെ അഭാവവും കണക്കിലെടുത്ത് വാസ്പ്-107ബി ജീവനുള്ള സാധ്യതയുള്ളതായി കണക്കാക്കുന്നില്ല.  എന്നിരുന്നാലും, വാസ്പ്-107ബി പോലുള്ള ഗ്രഹങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾ  ഭൂമിക്കപ്പുറത്തുള്ള ജീവന്റെ അന്വേഷണത്തിന് പ്രോത്സാഹനം നല്കുന്നു

 ഏറ്റവും പുതിയ ഈ നിരീക്ഷണങ്ങൾ എക്സോപ്ലാനറ്റുകളെക്കുറിച്ചുള്ള നമ്മുടെ ധാരണയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്

Leave a Reply