You are currently viewing നാസയുടെ ജൂനോ ബഹിരാകാശ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ അയോ- യുടെ  930 മൈൽ സമീപത്തുകൂടി കടന്ന് പോയി.
Image of Jupiter's moon Io captured by spacecraft JUNO/Photo -NASA

നാസയുടെ ജൂനോ ബഹിരാകാശ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ അയോ- യുടെ 930 മൈൽ സമീപത്തുകൂടി കടന്ന് പോയി.

ഡിസംബർ 30, 2023-ന്, നാസയുടെ ജൂനോ ബഹിരാകാശ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ അയോ- യുടെ 930 മൈൽ (1,500 കിലോമീറ്റർ) സമീപത്തുകൂടി കടന്ന് പോയി. ഈ ധീരമായ പറക്കൽ ശാസ്ത്രജ്ഞർക്ക് നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വത ലോകത്തിൻ്റെ അഭൂതപൂർവമായ കാഴ്ചകൾ പ്രദാനം ചെയ്തു.ലാവാ തടാകങ്ങൾ, നൂറുകണക്കിന് കിലോമീറ്റർ ഉയരുന്ന സൽഫർ ഡയോക്സൈഡ് ധാരകൾ എന്നിവ അയോയുടെ പ്രക്ഷുദ്ധമായ ഭൂപ്രകൃതി വെളിപ്പെടുത്തി.

A close up shot of Jupiter’s moon Io/Photo -NASA

അയോ ഒരു നരകലോകമാണ്, വ്യാഴവും അതിന്റെ മറ്റ് ഉപഗ്രഹങ്ങളും തമ്മിലുള്ള ഗുരുത്വാകർഷണ വടംവലി മൂലമുണ്ടാകുന്ന തീവ്രമായ അഗ്നിപർവ്വത പ്രവർത്തനത്താൽ ഉപഗ്രഹം എപ്പോഴും പ്രക്ഷുദ്ധമാണ്. ഈ ഇടപെടലുകളാൽ സൃഷ്ടിക്കപ്പെടുന്ന വേലിയേറ്റ ശക്തികൾ അയോയുടെ ഉൾഭാഗത്തെ വലിച്ചുനീട്ടുകയും ഞെരുക്കുകയും ചെയ്യുന്നു, ഇത് വലിയ ചൂട് സൃഷ്ടിക്കുകയും അതിന്റെ പാറയെ ഉരുകുകയും നൂറുകണക്കിന് കിലോമീറ്റർ ഉയരത്തിൽ സൾഫറസ് ജെറ്റുകൾ പുറന്തള്ളുകയും ചെയ്യുന്നു.

അയോയിലെ ഏറ്റവും വിപുലമായ അഗ്നിപർവ്വത ഹോട്ട്‌സ്‌പോട്ടുമായ ലോകി പടേരയാണ് ഇത്തവണത്തെ ജൂനോയുടെ ഏറ്റവും പ്രധാനപ്പെട്ട പഠനങ്ങളിലൊന്ന്, ഇത് ലാവയുടെ ഒരു തടാകമാണെന്ന് കരുതുന്നു.

2016 മുതൽ ആരംഭിച്ച ജൂനോയുടെ ദൗത്യം വ്യാഴത്തിന്റെ മൂന്ന് ഭീമാകാരമായ ഉപഗ്രഹങ്ങളായ യൂറോപ്പ, ഗാനിമീഡ്, അയോ എന്നിവയുടെ അടുത്ത് കൂടി പറന്നു.

ഓരോ 38 ദിവസത്തിലും ജൂണോ വ്യാഴത്തെ ചുറ്റുന്നു; 2024-ൽ അതിന്റെ 58-ാമത്തേ ഫ്ലൈബൈ ഫെബ്രുവരി 3-ന് സംഭവിക്കും. അയോയ്ക്ക് ഏകദേശം 930 മൈൽ അകലെ കൂടിയുള്ള ഈ യാത്ര, അയോയ്ക്ക് അടുത്തുകൂടിയുള്ള രണ്ടാമത്തെയും അവസാനത്തെയും ആയിരിക്കും.

Leave a Reply