നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യനോട് ഏറ്റവും സമിപത്തെത്തി പുതിയ റെക്കോർഡു സ്ഥാപിച്ചിരിക്കുന്നു. 2023 സെപ്റ്റംബർ 27-ന്, സൗരോപരിതലത്തിൽ നിന്ന് വെറും 4.51 ദശലക്ഷം മൈൽ (7.26 ദശലക്ഷം കിലോമീറ്റർ) അകലെ വരെ പ്രോബ് എത്തി ,മാത്രമല്ല മണിക്കൂറിൽ 394,736 മൈൽ (635,266 കിലോമീറ്റർ) എന്ന അതിശയകരമായ വേഗതയിൽ സഞ്ചരികുകയും ചെയ്തു.
ശുക്രന്റെ ഗുരുത്വാകർഷണ സഹായത്തോടെയാണ് പാർക്കർ സോളാർ പ്രോബിന്റെ ചരിത്രപ്രധാനമായ പറക്കൽ സാധ്യമായത്. സൂര്യനോട് ഇതുവരെക്കുമുള്ളതിൽ വച്ച് ഏറ്റവും അടുത്തെത്തുന്ന മനുഷ്യ നിർമ്മിത പേടകമാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്
ഇത് സൂര്യന് സമീപത്തുകൂടിയുള്ള പാർക്കർ സോളാർ പ്രോബിൻ്റെ 17 ആമത് പറക്കലാണ് ഏഴ് വർഷത്തെ ദൗത്യത്തിനിടെ 24 സൗര സമാഗമങ്ങൾ പൂർത്തിയാക്കാനാണ് പാർക്കർ സോളാർ പ്രോബ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സൂര്യനോട് ഏറ്റവും അടുത്തെത്തിയപ്പോൾ, സൂര്യന്റെ കൊറോണ, സൗര കാറ്റ്, സൗര ഊർജ്ജ കണികകൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സൂര്യന്റെ ചലനങ്ങളും ഭൂമിയിലുള്ള അവയുടെ ആഘാതവും മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും.
സൂര്യനെക്കുറിച്ച് നമുക്ക് ഇതുവരെ അജ്ഞാതമായ അറിവുകൾ നൽകുന്ന അഭൂതപൂർവമായ ദൗത്യമാണ് പാർക്കർ സോളാർ പ്രോബിൻ്റെത്. അതിന്റെ കണ്ടെത്തലുകൾ സൂര്യനെക്കുറിച്ച് കൂടുതലറിയാൻ നമ്മളെ സഹായിക്കും