You are currently viewing ദേശീയപാത തകർന്ന സംഭവം: നിതിൻ ഗഡ്കരി സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകി

ദേശീയപാത തകർന്ന സംഭവം: നിതിൻ ഗഡ്കരി സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകി

തിരുവനന്തപുരം: കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത 66 ൻ്റെ വിവിധ ഭാഗങ്ങൾ തകർന്നുവീണതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരിട്ട് സന്ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. പാതയുടെ നിർമാണം പൂർത്തിയായ പല റീച്ചുകളിലും തകർച്ചയുണ്ടായതോടെയാണ് ഈ ആവശ്യം ഉയർന്നത്.

യാത്രക്കാർക്ക് ജീവഭീഷണിയായ തീരുന്ന ഈ തകർച്ച അതീവ ഗൗരവകരം ആണെന്ന് കത്തിൽ വ്യക്തമാക്കുന്നു. സംഭവസ്ഥലങ്ങൾ മന്ത്രി നേരിൽ എത്തി വിലയിരുത്തണമെന്നും  കത്തിൽ പറയുന്നു.
ഇതിനുമുമ്പ് ആലപ്പുഴയിലും കൊല്ലത്തും സമാന തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായില്ല. ജനങ്ങളുടെ ജീവൻ പണയപ്പെടുത്തി തുടരുന്ന സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല.

പ്രശ്നത്തിൽ മന്ത്രിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണ്. നിർമാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും, സമ്പർക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതായി കൊടിക്കുന്നിൽ  സുരേഷ് പറഞ്ഞു.

Leave a Reply