You are currently viewing ദേശീയപാതാ പദ്ധതികൾ: ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

ദേശീയപാതാ പദ്ധതികൾ: ജി എസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം-കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ ഭാവി ദേശീയപാതാ പദ്ധതികളിലും നിർമ്മാണ വസ്തുക്കൾക്ക് ജി എസ് ടി യിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കാനുള്ള നിർണ്ണായക തീരുമാനം മന്ത്രിസഭായോഗം എടുത്തു. ദേശീയപാത വികസനത്തിന് കേന്ദ്ര സർക്കാർ നേരിട്ട് നേതൃത്വം നൽകുന്ന പദ്ധതികളിൽ സംസ്ഥാനത്തെ സാമ്പത്തികഭാരം കുറയ്ക്കാനും ഈ നീക്കം സഹായിക്കും.

കേരളത്തിൻ്റെ വികസനത്തിനായി ദേശീയപാതാ പദ്ധതികളും പുതിയ പാതകളുമെന്നത് അനിവാര്യമാണെന്നതാണ് സർക്കാരിൻ്റെ നിലപാട്. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിക്ക് വിശദമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം, ഈ പദ്ധതികളിൽ സംസ്ഥാനത്തിൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത കൂടി മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രശ്നം സമഗ്രമായി വിലയിരുത്തിയ മന്ത്രിസഭ, വരാനിരിക്കുന്ന ദേശീയപാത പ്രവൃത്തികളിൽ സംസ്ഥാന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റോയൽറ്റിയും ജി എസ് ടി സംസ്ഥാനവിഹിതവും ഒഴിവാക്കുന്നതിലൂടെ പദ്ധതികളുടെ നടപ്പാക്കൽ വേഗത്തിൽ പ്രാവർത്തികമാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

Leave a Reply