നിലവിലെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ മികച്ച പ്രകടനത്തോടെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാർക്കിനെ നീരജ് 89.34 മീറ്റർ അനായാസം എറിഞ്ഞ് മറികടന്നു.
ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനം പോലെ, 26-കാരൻ തൻ്റെ ആദ്യ ത്രോയിൽ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാർക്ക് മറികടന്ന് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി.
ഈ പ്രകടനം നീരജിൻ്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെതാണ്. 2022ൽ നേടിയ 89.94 മീറ്ററാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം.