You are currently viewing പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവല്ല: പുതുതായി അനുവദിച്ച രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി പത്തനംതിട്ട എംപി ആന്റോ ആൻറണി അറിയിച്ചു. നാഗർകോവിൽ–മംഗലാപുരം, തിരുവനന്തപുരം–ചാർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളാണ് തിരുവല്ലയിൽ നിർത്തുക.

ഈ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ജനുവരി 23-ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിർവഹിക്കും. തിരുവല്ലയിൽ എത്തിച്ചേരുന്ന ട്രെയിനുകൾക്ക് ജനപ്രതിനിധികളും റെയിൽവേ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം ഒരുക്കുമെന്ന് എംപി അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടെ അവതരിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുന്നതോടൊപ്പം, വ്യാപാര-വ്യവസായ മേഖലകൾക്കും ടൂറിസത്തിനും ഉത്തേജനം നൽകുന്നതിനാൽ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഈ സർവീസുകൾ സഹായകരമാകുമെന്ന് വിലയിരുത്തുന്നു.

Leave a Reply