തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി പുതിയ ഡിജിറ്റൽ ലോക്കർ സംവിധാനം ആരംഭിച്ചു. ഇനി യാത്രക്കാർക്ക് തങ്ങളുടെ പേഴ്സണൽ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും. SafeCloak എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റൽ ലോക്കറുകൾ വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്. ചെറുതും വലിയതുമായ ബാഗുകൾ മുതൽ കുടുംബത്തിന്റെ മുഴുവൻ സാധനങ്ങളും സൂക്ഷിക്കാൻ അനായാസം കഴിയുന്ന രീതിയിലാണ് ലോക്കറുകൾ ഒരുക്കിയിരിക്കുന്നത്.
ലോക്കർ ഉപയോഗിക്കാൻ യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഓടിപി വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇത് സുരക്ഷിതത്വം ഉറപ്പാക്കുന്നു. പണമടയ്ക്കൽ നടപടികളും പൂർണ്ണമായും ഡിജിറ്റലാണ്.ലോക്കറുകൾ 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിൽ ആണ്, കൂടാതെ റൗണ്ട് ദി ക്ലോക്ക് കസ്റ്റമർ സപ്പോർട്ടും ലഭ്യമാണ്.
ലോക്കറുകളുടെ നിരക്ക് ഒരു മിഡിയം ലോക്കർ 6 മണിക്കൂർക്ക് 60 രൂപ മുതൽ, എക്സ്ട്രാ ലാർജ് ലോക്കർ 24 മണിക്കൂർക്ക് 300 രൂപ വരെ ആണ്. ഈ സംവിധാനം യാത്രക്കാർക്ക് നഗരത്തിൽ സ്വതന്ത്രമായി ചുറ്റി നടക്കാനും, ബാഗുകൾക്കു സുരക്ഷിതമായ സ്ഥലം കണ്ടെത്താനും വലിയ സഹായമാകും.
സ്റ്റേഷനിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി, എസി വെയിറ്റിങ് ഹാൾ, സൗജന്യ വൈഫൈ,ശുചിത്വം പുലർത്തുന്ന ടോയ്ലറ്റുകൾ തുടങ്ങിയ മറ്റ് സൗകര്യങ്ങൾക്കൊപ്പം ഈ ഡിജിറ്റൽ ലോക്കർ സംവിധാനം യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നു
