You are currently viewing നെയ്മർ കൈയെത്തും ദൂരത്ത് അല്ല… മാൻ യുണൈറ്റഡ് അദ്ദേഹത്തെ എങ്ങനെ സ്വന്തമാകും?

നെയ്മർ കൈയെത്തും ദൂരത്ത് അല്ല… മാൻ യുണൈറ്റഡ് അദ്ദേഹത്തെ എങ്ങനെ സ്വന്തമാകും?

  • Post author:
  • Post category:Sports
  • Post comments:0 Comments

വൻ വേതനവും സാമ്പത്തിക നിയന്ത്രണങ്ങളും കാരണം നെയ്മറിൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ അനിശ്ചിത്വത്തിലായി.

ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ്
ക്ലബ് ഏറ്റെടുക്കാൻ ഖത്തർ സ്വദേശി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി ശ്രമം നടത്തുന്നു. അദ്ദേഹത്തിന് നെയ്മറിൽ താല്പര്യം ഉള്ളതിനാൽ മാഞ്ചസ്റ്ററിന് വേണ്ടി അദ്ദേഹത്തെ വാങ്ങിക്കുവാൻ ശ്രമം നടത്തും.

നെയ്മർ – ബാഴ്‌സലോണയിൽ നിന്ന് 198 മില്യൺ പൗണ്ടിനു കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി തുടരുന്നു .ഇപ്പോൾ നെയ്മറിന് പിഎസ്ജിയിൽ ആഴ്ചയിൽ 606,000 പൗണ്ട് ശമ്പളം ലഭിക്കുന്നുണ്ട്.
ഷെയ്ഖ് ജാസിമി ക്ലബ് ഏറ്റെടുക്കലുമായി മുന്നോട്ട് പോയാലും നെയ്മർ കൈയെത്തും ദൂരത്ത് അല്ല എന്ന് വേണം കരുതാൻ

ബ്രസീലിയൻ താരം പിഎസ്ജിയിൽ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും ഉയർന്ന തുക സമ്പാദിക്കുന്നതിന് പുറമെ 2027 വരെ പാരീസിൽ തുടരാൻ തന്റെ നിലവിലെ ക്ലബ്ബുമായി കരാറിൽ ഏർപെട്ടിട്ടുണ്ട്.

ഈ വേനൽക്കാലത്ത് സാമ്പത്തിക സ്ഥിതി മെച്ചപെടുത്താൻ യുണൈറ്റഡ് നിരവധി കളിക്കാരെ വിൽക്കാൻ നോക്കിയെങ്കിലും, വലിയ തുകയ്ക്ക് നെയ്മറെ വാങ്ങുവാനുള്ള ശ്രമം നിലവിലെ സാമ്പത്തിക നിയമങ്ങളുടെ ലംഘനമായി മാറിക്കൂടായകയില്ല.

ഇതിന് പുറമെ നെയ്മർ പ്രീമിയർ ലീഗിൽ കളിക്കുന്നത് അനിശ്ചിതത്വത്തിലായത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി മാൻ യുണൈറ്റഡിന്റെ സമ്പൂർണ നിയന്ത്രണത്തിന് ശ്രമിക്കുകയാണ്. അദ്ദേഹം 5 ബില്യൺ പൗണ്ടിൽ കൂടുതൽ മൂല്യമുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ നൈസിന്റെ ഉടമയായ ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫും ക്ലബ് വാങ്ങുവാൻ ശ്രമം നടത്തുന്നുണ്ട്.

മാൻ യുണൈറ്റഡ് വാങ്ങാൻ ശ്രമിക്കുന്നവരിൽ നിന്നുള്ള ബിഡ്ഡുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ചയാണ്, ഷെയ്ഖ് ജാസിമിന്റെ ഓഫർ ക്ലബ് വാങ്ങുന്നതിനായി രൂപീകരിച്ച തന്റെ നൈൻ ടു ഫൗണ്ടേഷനിലൂടെയാണ് വരുന്നത് .

ഷെയ്ഖ് ജാസിമിന്റെ ശ്രമം വിജയിച്ചാൽ, ക്ലബിൽ പുതിയ നേതൃത്വത്തെ ഉടൻ പ്രഖ്യാപിച്ചേക്കും .
നെയ്മറിനൊപ്പം ഹാരി കെയ്ൻ, നാപോളിയുടെ വിക്ടർ ഒസിംഹെൻ എന്നിവരുടെ ട്രാൻസ്ഫറും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Leave a Reply