You are currently viewing വികസിത് ഭാരത് എന്ന ലക്ഷ്യവുമായി  നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് 2025 അവതരിപ്പിച്ചു
വികസിത് ഭാരത് എന്ന ലക്ഷ്യവുമായി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് 2025 അവതരിപ്പിച്ചു

വികസിത് ഭാരത് എന്ന ലക്ഷ്യവുമായി  നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് 2025 അവതരിപ്പിച്ചു

ന്യൂഡൽഹി, ഫെബ്രുവരി 1: 2025-26 കേന്ദ്ര ബജറ്റ് ഇന്ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയാണെന്ന് അവര്‍ വ്യക്തമാക്കി. വിക്സിത് ഭാരത് എന്ന ദീർഘകാല ലക്ഷ്യത്തോടെ 10 പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ചുള്ള ബജറ്റാണിത്.

പ്രധാന പ്രഖ്യാപനങ്ങൾ:

കൃഷിയും ഗ്രാമീണവികസനവും

പയറുവർഗങ്ങളുടെ ഉൽപാദനത്തിൽ  ആത്മനിർഭാരത് കൈവരിക്കാൻ ആറു വർഷത്തെ മിഷൻ 

മഖാന ബോർഡ് രൂപീകരിച്ച് ഉത്പാദനവും മാർക്കറ്റിംഗും മെച്ചപ്പെടുത്തും.

ഉയർന്ന വിളവ് നൽകുന്ന വിത്തുല്പാദനം പ്രോത്സാഹിപ്പിക്കാൻ ദേശീയ ദൗത്യം.

പരുത്തി ഉത്പാദനം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി.

കിഴക്കൻ മേഖലയിൽ മൂന്ന് അടഞ്ഞുകിടന്ന യൂരിയ പ്ലാന്റുകൾ പുനരാരംഭിച്ചു.

ഇന്ത്യ പോസ്റ്റിനെ  ഗ്രാമീണ മേഖലയ്ക്ക് ഒരു പ്രേരകശക്തിയായി മാറ്റും.

എം എസ് എം ഇ & തൊഴിൽ

ചെറുകിട സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷ ₹5 കോടിയിൽ നിന്ന് ₹10 കോടി ആയി വർദ്ധിപ്പിച്ചു.

എം എസ് എം ഇ-കൾക്ക് ടേം ലോൺ പരിധി ₹20 കോടിയായി ഉയർത്തും.

എസ് സി/എസ് ടി വനിതാ സംരംഭകർക്ക് ₹2 കോടി വരെ ലോൺ നൽകുന്ന പ്രത്യേക പദ്ധതി.

ഇന്ത്യയെ ആഗോളതലത്തിൽ കളിപ്പാട്ട നിർമ്മാണ ഹബ്ബായി മാറ്റാനുള്ള പുതിയ പദ്ധതി.

വിദ്യാഭ്യാസവും കഴിവു വികസനവും

50,000 അഡൽ ടിങ്കറിംഗ് ലാബുകൾ രാജ്യത്തെ സ്കൂളുകളിൽ സ്ഥാപിക്കും.

മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 5 ദേശീയ കഴിവു വികസന കേന്ദ്രങ്ങൾ.

എഐ എഡ്യൂക്കേഷനുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകൾക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ.

ആരോഗ്യവും സാമൂഹിക ക്ഷേമവും

 അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലകളിലും ക്യാൻസർ സെൻ്ററുകളും ക്യാൻസർ ചികിത്സയ്ക്കായി ഡേ കെയർ സെൻ്ററുകളും ആരംഭിക്കും. 

ഒരു കോടി ഗിഗ് തൊഴിലാളികൾക്ക് ഐഡി കാർഡ്.

മെഡിക്കൽ കോളജുകളിൽ 10,000 അധിക സീറ്റുകൾ.

സ്വകാര്യ മേഖലയുടെ സഹകരണത്തോടെ മെഡിക്കൽ ടൂറിസവും ഹീൽ ഇൻ ഇന്ത്യ നയവും പ്രോത്സാഹിപ്പിക്കും.

അവസരങ്ങൾ & ഊർജ്ജം

ജൽ ജീവൻ മിഷൻ 2028 വരെ നീട്ടും; 100% കുടിവെള്ള ലഭ്യത ലക്ഷ്യം.

അർബൻ ചലഞ്ച് ഫണ്ട് വഴി ₹1 ലക്ഷം കോടി രൂപ നഗരവികസനത്തിന്.

₹20,000 കോടി വിനിയോഗിച്ച് സ്മോൾ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കും.

  രാജ്യത്തെ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് പരിഷ്കരിച്ച ഉഡാൻ പദ്ധതി ആരംഭിക്കും.

2047ഓടെ 100 ഗിഗാവാട്ട് ന്യൂക്ലിയർ ഊർജ്ജ വികസനം; അറ്റോമിക് എനർജി ആക്റ്റ് ഭേദഗതി ചെയ്യും.

വളർച്ച, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ മുൻനിർത്തിയുള്ള ഈ ബജറ്റ് ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക പരിഷ്‌കരണത്തിനും ശാശ്വതവളർച്ചയ്ക്കും കരുത്തുനൽകും.

Leave a Reply