You are currently viewing സിബിൽ സ്കോറിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വായ്പ നിഷേധിക്കരുത്

സിബിൽ സ്കോറിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വായ്പ നിഷേധിക്കരുത്

  • Post author:
  • Post category:Kerala
  • Post comments:0 Comments

മാവേലിക്കര: മാതാപിതാക്കളുടെ സിബിൽ സ്കോറിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ബാങ്കിംഗ് അവലോകന യോഗത്തിൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ലീഡ് ബാങ്ക് മാനേജർമാർക്ക് നിർദ്ദേശം നൽകി.

കോല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മണ്ഡലപരിധിയിൽ ഉൾപ്പെടുന്ന ബാങ്കുകളുടെയും ലീഡ് ബാങ്ക് മാനേജർമാരുടെയും യോഗത്തിൽ വിവിധ ബാങ്കിംഗ് പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനം നടന്നു. ഡെപ്പോസിറ്റുകൾ, കാർഷിക വായ്പകൾ, വിദ്യാഭ്യാസ ലോൺ അനുവദിക്കൽ, പുതിയ ബ്രാഞ്ചുകളുടെയും എടിഎമ്മുകളുടെയും സാധ്യതകൾ, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ എന്നിവ ചർച്ച ചെയ്തു.

വിദ്യാഭ്യാസ വായ്പയ്ക്ക് കുറഞ്ഞത് 55% മാർക്ക് മതിയെന്നിരിക്കെ, ചില ബാങ്കുകൾ 85% മാർക്ക് വേണമെന്ന് നിർബന്ധം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ വ്യക്തമാക്കി.

Leave a Reply