തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് (#MVD) ശക്തമായ നടപടികൾ തുടരുമെന്ന് അറിയിച്ചു. #nokeysforkids എന്ന കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ, കോളേജ് പരിസരങ്ങളിൽ പ്രത്യേക പരിശോധനയും നിരീക്ഷണവും നടന്നു.
നിയമപരമായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത പ്രായത്തിൽ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കുട്ടികളുടെ ജീവനും മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണിയാണെന്നും. പരിശോധനകൾ തുടർച്ചയായി നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
