സെർച്ച് ഫലങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഉപയോഗപ്രദവും മൂല്യവത്തായതുമായ ഉള്ളടക്കം നൽകാനുള്ള ഗൂഗിളിൻ്റെ-ന്റെ ദീർഘകാല ശ്രമങ്ങളുടെ ഭാഗമാണ് ‘ഗൂഗിൾ ഹെൽപ്ഫുൾ കണ്ടൻ്റ് അപ്‌ഡേറ്റ്. സെർച്ച് എഞ്ചിൻ റാങ്കിംഗ് മനസ്സിൽ വെച്ചുകൊണ്ട് എഴുതിയ ഉള്ളടക്കങ്ങൾ ഗൂഗിൾ സെർച്ചിൽ മുൻപന്തയിൽ വരുമ്പോൾ ഉപയോക്താക്കളുടെ തെരച്ചിലിനു അവർ ഉദ്ദേശിക്കുന്ന ഫലം ലഭിച്ചെന്ന് വരില്ല. ഇതിന് ഒരു പരിഹാരമാണ് ഗൂഗിൾ ഹെൽപ്ഫുൾ കണ്ടൻ്റ് കണ്ടെത്താൻ ശ്രമിക്കുന്നത്
വരും മാസങ്ങളിൽ റിലീസ് ചെയ്യുന്ന ഗൂഗിൾ ഹെൽപ്ഫുൾ കണ്ടൻ്റ്(അപ്‌ഡേറ്റ്) ഗൂഗിൾ സെർച്ചിൽ ഫോറം ത്രെഡുകൾ, ബ്ലോഗുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവ പോലുള്ള കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നിന്ന് ഉള്ളടക്കം കണ്ടെത്തും.
ഗൂഗിൾ സെർച്ച് ലയസനായ ഡാനി സള്ളിവൻ ട്വിറ്ററിൽ എഴുതി, “തിരയൽ ഫലങ്ങളെ മൊത്തത്തിൽ എങ്ങനെ റാങ്ക് ചെയ്യുന്നു എന്നത് ഞങ്ങൾ മെച്ചപ്പെടുത്തും. ആവശ്യമായ വിവരങ്ങൾ പലപ്പോഴും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉണ്ടാകാം: ഫോറം ത്രെഡിലെ ഒരു അഭിപ്രായം, അധികം അറിയപ്പെടാത്ത ഒരു ബ്ലോഗ്, അല്ലെങ്കിൽ ഒരു ലേഖനത്തിലോ മറഞ്ഞിരിക്കുന്ന
വിലയേറിയ വിവരങ്ങൾ ഗൂഗിൾ ഹെൽപ്ഫുൾ കണ്ടൻ്റ് റാങ്കിംഗ് സിസ്റ്റം ഇനി സെർച്ച് ഫലത്തിൽ കാണിക്കും”
“വരും മാസങ്ങളിൽ” ഇത് വരുമെന്ന് ബ്ലോഗ് പോസ്റ്റ് പറയുന്നു. “അതുല്യമായ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിരയലിൽ മൊത്തത്തിലുള്ള ഫലങ്ങൾ റാങ്ക് ചെയ്യപെടുന്നത് ഗൂഗിൾ മെച്ചപ്പെടുത്തും”
“വ്യക്തിപരമായ വീക്ഷണകോണിൽ നിന്ന് സൃഷ്‌ടിച്ച ഒരു ഉള്ളടക്കം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്ന ഒരു അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും അത് തിരയലിൽ ഉപയോഗപ്രദമായ വിവരങ്ങൾ മെച്ചപെട്ട രീതിയിൽ റാങ്ക് ചെയ്യാൻ ഞങ്ങളെ സഹായിക്കുമെന്നും” ഗൂഗിൾ കൂട്ടിച്ചേർത്തു.
2022 ഡിസംബറിലാണ് അവസാനത്തെ ‘ഗൂഗിൾ ഹെൽപ്ഫുൾ കണ്ടൻ്റ് ‘അപ്ഡേറ്റ് പുറത്തിറങ്ങിയത്.