ലാസ് വെഗാസ്: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഒരു സുപ്രധാന നീക്കത്തിൽ, ലാസ് വെഗാസിനെയും ലോസ് ഏഞ്ചൽസിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 3 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ഈ പദ്ധതി യാത്രാ സമയത്തെ കുറയ്ക്കുകയും പാരിസ്ഥിതിക സുസ്ഥിരതയെയും നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.
“ഞങ്ങൾ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതി ഇവിടെ ആരംഭിക്കുന്നു.”
ലാസ് വെഗാസ് കാർപെന്റേഴ്‌സ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ സംസാരിച്ച പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
8.2 ബില്യൺ ഡോളർ നിക്ഷേപത്തിൽ നിർമ്മിക്കുന്ന രാജ്യത്തുടനീളമുള്ള പത്ത് പ്രധാന റെയിൽ പദ്ധതികളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു
പുതിയ റെയിൽ പാത ലോസ് ഏഞ്ചൽസിനും ലാസ് വെഗാസിനും ഇടയിലുള്ള യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് നിലവിലെ ഏഴ് മണിക്കൂർ യാത്ര വെറും മൂന്ന് മണിക്കൂറായി ചുരുക്കുന്നു. മൂന്ന് ദശലക്ഷം വാഹനങ്ങൾ ഒഴിവാക്കുന്നതിന് തുല്യമായ കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ഇത് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും കാലിഫോർണിയയുടെ സെൻട്രൽ വാലിയിലേക്ക് പുതിയ ബിസിനസുകളെയും നിവാസികളെയും ആകർഷിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.