You are currently viewing ഒഡീഷ ട്രെയിൻ അപകടം:കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോദി

ഒഡീഷ ട്രെയിൻ അപകടം:കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോദി

ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വാഗ്ദാനം ചെയ്യുകയും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇതുവരെ 261 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഇത് വേദനാജനകമാണ്. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി സർക്കാർ എല്ലാ സൗകര്യങ്ങളും ചെയ്യും. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

“കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കർശനമായി ശിക്ഷിക്കും. റെയിൽവേ ട്രാക്ക് പുനരുദ്ധാരണത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. പരിക്കേറ്റവരെ ഞാൻ കണ്ടു,” ബാലസോറിലെ അപകടസ്ഥലത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദി മാധ്യമങ്ങളോട് പറഞ്ഞു.

അപകടസ്ഥലം സന്ദർശിച്ച ശേഷം കട്ടക്ക് ആശുപത്രിയിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അദ്ദേഹം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

ട്രെയിനിന്റെ സാങ്കേതിക തകരാറാണ് പാളം തെറ്റാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.  ട്രെയിൻ സാമാന്യം നല്ല വേഗതയിൽ സഞ്ചരിക്കുമ്പോൾ, പെട്ടെന്ന് പാളം തെറ്റിയത് നിരവധി കോച്ചുകൾ മറിയാൻ ഇടയാക്കി, ഇത് വളരെ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചു.  മറിഞ്ഞ ബോഗികളിൽ നിന്ന് രക്ഷപ്പെടാൻ പരിഭ്രാന്തിയിലും ആശ യക്കുഴപ്പത്തിലും യാത്രക്കാർ  ശ്രമിച്ചത് ദൃക്‌സാക്ഷികൾ വിവരിച്ചു.

  ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്പ്രസ് പാളം തെറ്റിയതിൽ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്‌നാട്ടിൽ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു.
 

Leave a Reply