ഈരാറ്റുപേട്ട, ജനുവരി 6 – ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കരിക്കാട് ടോപ്പിന് സമീപം മലഞ്ചെരുവിൽ നിന്ന് നിന്ന കൂറ്റൻ കല്ലുകൾ റോഡിലേക്ക് വീണു ഗതാഗത തടസ്സം സൃഷ്ടിച്ചു .ഭാഗ്യവശാൽ, ആ സമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ജിവാഹാനിയോ അപകടകളോ ഒന്നും ഉണ്ടായില്ല. കല്ല് വീഴ്ചയുടെ ആഘാതത്തിൽ പല കഷണങ്ങളായി ചിന്നി ചിതറി
കല്ലുകൾ നീക്കുന്നത് വരെ വാഹനയാത്രക്കാർ കാത്തുനിൽക്കേണ്ടി വന്നതോടെ ഏറെ നേരം ഗതാഗതക്കുരുക്കിന് കാരണമായി. നാട്ടുകാരും അധികൃതരും ചേർന്ന് അവശിഷ്ടങ്ങൾ റോഡിൻ്റെ വശത്തേക്ക് നീക്കി മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഈ റോഡിൽ ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

പ്രതീകാത്മക ചിത്രം