ഓണക്കാലത്തെ വർദ്ധിച്ച പൂക്കളുടെ ആവശ്യകതയ്ക്ക് പരിഹാരമായി കുടുംബശ്രീ കൃഷി ചെയ്ത പൂക്കളും വിപണിയിലെത്തും . 500-ലധികം ഏക്കറിൽ കുടുംബശ്രീയുടെ ബാനറിന് കീഴിലുള്ള 1461 സമർപ്പിത വനിതാ കർഷക സംഘങ്ങളാണ് പുഷ്പകൃഷിയിൽ ഏർപെട്ടിരിക്കുന്നത്. മിതമായ വിലയിൽ പൂക്കൾ
ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
ജമന്തി, മുല്ല, താമര എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ, പൂക്കൾ വിപണിയിൽ ലഭ്യമാവും
ഓണച്ചന്തകളിലും പ്രാദേശിക വിപണികളിലും പൂക്കൾ വില്ക്കും
പാലക്കാട് ജില്ലയിൽ ജമന്തി കൃഷിക്കായി നീക്കിവച്ചിരിക്കുന്നത് 88.7 ഏക്കറാണ്. 28 കർഷക സംഘങ്ങളാണ് ഈ ഉദ്യമം മുന്നോട്ട് കൊണ്ടുപോകുന്നത്.ആലപ്പുഴ ജില്ലയിൽ 66.63 ഏക്കർ ഭൂമിയിൽ 466 കർഷക ഗ്രൂപ്പുകൾ കൃഷി ചെയ്യുന്നു,
തിരുവനന്തപുരത്ത് ജമന്തിപ്പൂക്കൾക്കൊപ്പം താമരകളുടെയും കൃഷിയുണ്ട്. പൂക്കളുടെ ഈ പ്രാദേശിക കൃഷി ഓണത്തിനു പൂക്കുളുടെ വില വർദ്ധനവ് ഒരു പരിധി വരെ പിടിച്ചു നിർത്തുമെന്ന് പ്രതീക്ഷിക്കാം