You are currently viewing എരുമേലിയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി തീർത്ഥാടകർക്ക് പരിക്ക്

എരുമേലിയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി തീർത്ഥാടകർക്ക് പരിക്ക്

  • Post author:
  • Post category:Kerala
  • Post comments:0 Comments

എരുമേലി–ശബരിമല പാതയിൽ കണമല അട്ടിവളവിൽ ഇന്ന് രാവിലെ ആറുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തിൽ നിരവധി തീർത്ഥാടകർക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെയും മറ്റു യാത്രക്കാരെയും കെഎസ്ആർടിസി ബസ്സിൽ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
ബസ് ഉയർത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Leave a Reply