ഡിസംബർ 12 ന്, രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ ബെറ്റെൽഗ്യൂസ്, 12 സെക്കൻഡ് നേരത്തേക്ക് അപ്രത്യക്ഷമാകും. ഈ അപൂർവ പ്രതിഭാസം ഛിന്നഗ്രഹമായ 319 ലിയോണ നക്ഷത്രത്തിന്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സംഭവിക്കുന്നത്
ഓറിയോൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ബെറ്റെൽഗ്യൂസ്, രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള പത്താമത്തെ നക്ഷത്രവും ,കൂടാതെ ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നുമാണ്. ഇത് ഒരു ചുവന്ന സൂപ്പർജയന്റ് നക്ഷത്രമാണ്, അതായത് ഇത് അതിന്റെ ജീവിതാവസാനത്തോട് അടുക്കുന്നു . അടുത്ത ഏതാനും ലക്ഷം വർഷത്തിനുള്ളിൽ ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബെറ്റെൽഗ്യൂസിന്റെ ഈ പ്രതിഭാസം. ഏഷ്യ മുതൽ തെക്കൻ യൂറോപ്പ് , ഫ്ലോറിഡ, കിഴക്കൻ മെക്സിക്കോ വരെ കിടക്കുന്ന ഒരു നേർ പാതയിലുള്ളവർക്ക് ദൃശ്യമാകും.
ഈ പ്രദേശത്തുള്ളവർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് ഈ സംഭവം കാണാൻ കഴിയും, എന്നാൽ ബൈനോക്കുലറോ ടെലിസ്കോപ്പോ മികച്ച കാഴ്ച നൽകും. ഈ നേർ പാതയിൽ നിന്ന് പുറത്തുള്ളവർക്ക്, ഇവന്റിന്റെ തത്സമയ സ്ട്രീം ഓൺലൈനിൽ ലഭ്യമാകും.