തൃശൂരിൽ വാഹനപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

തൃശൂർ വാടാനപ്പള്ളിക്ക് സമീപം പുലർച്ചെ ഒരു മണിയോടെ, നടന്ന വാഹനപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

പടിയൂർ സ്വദേശിയായ ജിത്തു, തൃശ്ശൂരിലെ ആശുപത്രിയിൽ മൂന്ന് വയസ്സുള്ള മകൻ അദ്രിനാഥിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയും  മകനും ഭാര്യാപിതാവും പിൻസീറ്റിൽ ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് ജിത്തുവായിരുന്നു.   കാഞ്ഞാണിയിൽ നിന്ന് വരികയായിരുന്ന ആംബുലൻസുമായി  ഓട്ടോയിൽ കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ജിത്തു മരണപെടുകയും,   മകൻ ഉൾപ്പെടെ മറ്റെല്ലാവർക്കും ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.

നിലവിൽ ജിത്തുവിന്റെ ഭാര്യ നീതുവും മകനും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇരുവരുടെയും നില അതീവഗുരുതരമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്.  നീതുവിന്റെ അച്ഛനും തീവ്രപരിചരണ വിഭാഗത്തിലാണ്.   ആംബുലൻസ് ഡ്രൈവറും ആംബുലൻസിലുണ്ടായിരുന്ന രോഗികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply