തൊടുപുഴ: ശനിയാഴ്ച ഉച്ചയ്ക്ക് തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമാരമംഗലം സ്വദേശിയും മുൻ ബാങ്ക് ഉദ്യോഗസ്ഥനുമായ ഇ.ബി. സിബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, സമീപത്തെ ഒരു കടയിലേക്ക് പോകുന്നതിനായി സിബി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. റബർ തോട്ടത്തിൽ പാർക്ക് ചെയ്തിരുന്ന മാരുതി 800 കാറിലാണ് തീപിടിത്തമുണ്ടായത്. തീ കണ്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചുവെങ്കിലും സിബിയെ രക്ഷിക്കാനായില്ല.
കാർ സിബിയുടേതാണെന്ന് മകൻ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ ഫോറൻസിക് പരിശോധന നടത്തേണ്ടതുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണമെന്തെന്നത് ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.