നാസയുടെ പുതിയ ചന്ദ്രയാത്രാ പേടകം ഭൂമിയിൽ തിരിച്ചെത്തി മൂന്ന് മാസത്തിന് ശേഷം, യുഎസ് ബഹിരാകാശ ഏജൻസി ആർട്ടെമിസ് I ദൗത്യത്തെ വിജയകരമെന്ന് അവകാശപെടുകയും 2024 നവംബറിൽ തന്നെ അടുത്ത വിക്ഷേപണത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.
എന്നാൽ ആ കന്നി യാത്രയിൽ നിന്ന് എഞ്ചിനീയർമാർ ഡാറ്റ പരിശോധിച്ചപ്പോൾ, ചില നിർണായക ഹാർഡ്‌വെയർ പ്രശ്‌നങ്ങൾ അവർ കണ്ടെത്തി. മൊബൈൽ ലോഞ്ചറിനും , ഓറിയോൺ പേടകത്തിന്റെ സംരക്ഷണ താപ കവചത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടു.
“ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇതിൻ്റെ അപകടസാധ്യതകൾ ഞങ്ങൾ മനസ്സിലാക്കുന്നു, ഈ വാഹനത്തിന്റെ പ്രവർത്തനം ഞങ്ങൾ വിലയിരുത്തന്നു.”നാസയുടെ പര്യവേക്ഷണ സംവിധാന വികസനത്തിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം ഫ്രീ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാസ ആർട്ടെമിസ് I ദൗത്യം 2022 നവംബർ 16-ന് വിക്ഷേപിച്ചു . വിവിധ ഭ്രമണപഥങ്ങൾ പരീക്ഷിക്കുന്നതിനായി 25.5 ദിവസത്തെ യാത്രയിൽ ചന്ദ്രനെ മറികടന്ന് 40,000 മൈൽ സ്വിംഗ് ഉൾപ്പെടെ ഭൂമിയിൽ നിന്ന് കാൽ ദശലക്ഷം മൈലിലധികം ഓറിയോൺ പേടകം സഞ്ചരിച്ചു. 2022 ഡിസംബർ 11-ന് മെക്‌സിക്കോയിലെ ബജാ കാലിഫോർണിയ പെനിൻസുലയിൽ നിന്ന് അകലെ പസഫിക് സമുദ്രത്തിൽ അത് പതിച്ചപ്പോൾ, അതിൻ്റെ ഓഡോമീറ്ററിൽ 1.4 ദശലക്ഷം മൈൽ രേഖപെടുത്തി യതായി.യുഎസ് ബഹിരാകാശ ഏജൻസി പറഞ്ഞു
ഓറിയോണിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല, മനുഷ്യരില്ലാത്ത പരീക്ഷണ പറക്കൽ ആയിരുന്നു അത്.എന്നാൽ ഭാവിയിൽ നാല് മനുഷ്യർ ഒരുമിച്ച് ബഹിരാകാശ യാത്ര നടത്തുവാൻ ഉദ്ദേശിക്കുന്ന ആർട്ടെമിസ് II മിഷൻ്റെ മുന്നോടിയായിരുന്നു ഈ യാത്ര.. ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി, ചന്ദ്രനെ ചുറ്റുന്ന ഒരു ഇടത്താവളം(മൂൺ ബേസ് ) നിർമ്മിക്കാനും, ആദ്യത്തെ സ്ത്രീയും വെള്ളക്കാരനല്ലാത്ത ഒരു മനുഷ്യനും ചന്ദ്രനിൽ നടക്കുന്നത് കാണാനും അതിന്റെ ഉപരിതലത്തിൽ ഗവേഷണം നടത്താനും സാമ്പിളുകൾ ശേഖരിക്കാനും ദീർഘനേരം ചെലവഴിക്കാനും നാസ പദ്ധതിയിടുന്നു. എങ്കിലും 100 ദശലക്ഷം മൈൽ അകലെയുള്ള ചുവന്ന ഗ്രഹമാണ് ആത്യന്തിക ലക്ഷ്യം.