You are currently viewing ഹാത്രസിൽ മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75ൽ അധികം പേർ മരിച്ചു

ഹാത്രസിൽ മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75ൽ അധികം പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹാത്രസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച  നടന്ന മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75 ൽ അധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റുകയും ചെയ്തു. ഈറ്റാ ജില്ലാ സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറയുന്നതനുസരിച്ച് ഫുൽറായി ഗ്രാമത്തിൽ സംഘടിപ്പിച്ച സത് സംഗത്തിനിടെയാണ് സംഭവം നടന്നത്. വൻ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാത്രസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവരുടെ വേഗത്തിലുള്ള സൗഖ്യത്തിനായി ആശംസിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ ഉത്തർപ്രദേശ് സർക്കാരുമായി നിരന്തരം ഏകോപനം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക്  അമ്പതിനായിരം രൂപയും സാമ്പത്തിക സഹായം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിപാടി സംഘാടകർക്കെതിരെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മരണനിരക്കിന്റെ വിവരങ്ങൾ ഇനിയും ശേഖരിച്ചുവരികയാണെന്ന്  ഹാത്രസ് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന്, പൊതുജനങ്ങളുടെ സഹായത്തിനായി 05722227041, 05722227042 എന്നീ ഹെൽപ്പ് ലൈനുകൾ ജില്ലാ ഭരണനിർവഹണം നല്കിയിട്ടുണ്ടു.

ഉത്തർപ്രദേശിലെ ഹത്രാസിൽ ഇന്ന് നടന്ന ദാരുണമായ സംഭവത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി.  സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തരുടെ മരണം ഹൃദയഭേദകമാണെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു.



 

Leave a Reply